ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; സിബിഐ അന്വേഷണം ഏറ്റെടുക്കുമോ ?

By news desk | Wednesday December 13th, 2017

SHARE NEWS

നാദാപുരം: ടിപി വധക്കേസിന്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന രമയുടെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഡ്വ.ശ്രീകുമാര്‍ മുഖാന്തിരമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക ഹരജി നല്‍കിയത്.

2012 മേയ് നാലിനായിരുന്ന വടകരയ്ക്കടുത്ത വള്ളിക്കാട് വച്ച് ആര്‍എംപിഐ നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ഈ കേസില്‍ നേരത്തെ സിപിഎം നേതാക്കളടക്കം 11 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

സിബിഐ അന്വേഷിക്കണണമെന്ന രമയുടെ ആവശ്യത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഇന്ന് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് അറിയിച്ചേക്കും.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read