അധ്യാപക ദിനത്തില്‍ സി സി യു പി സ്‌കൂളില്‍ അധ്യാപകര്‍ക്ക് ആദരവ്

By | Wednesday September 5th, 2018

SHARE NEWS

നാദാപുരം: അധ്യാപക ദിനത്തോടനുബന്ധിച്ച് നാദാപുരം സി സി യു പി സ്‌കൂളിലെ അധ്യാപകര്‍ക്ക് ആദരവ് നല്‍കി ആഘോഷിച്ചു.സ്‌കൂളില്‍ നിന്ന് വിരമിച്ച ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ കെ ഹേമചന്ദ്രന്‍,അധ്യാപകരായ എന്‍ കുഞ്ഞികൃഷ്ണന്‍,കെ ബാലകൃഷ്ണന്‍,പി കെ ബാലകൃഷ്ണന്‍,വി രാമദാസന്‍,കെ വേണുഗോപാലന്‍,അനു പാട്യംസ് എന്നിവരെ ആദരിച്ചു.

ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ടി ബാബു അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര്‍ ബി രവീന്ദ്രന്‍,എന്‍ ശശികല,കെ തങ്കമണി.കെ ധര്‍മ്മാങ്കതന്‍,എം എ ലത്തീഫ്,കെ സുധീര്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് അധ്യാപകര്‍ക്ക് പകരമായി വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. അധ്യാപകര്‍ കട്ടികളുടെ ക്ലാസുകള്‍ നിരീക്ഷിക്കുകയും ചെയ്തു. മുന്‍ പ്രധാന അധ്യാപകനായ ഗോവിന്ദ കുറുപ്പിന്റെ സ്മരണക്കായി കുടുംബാംഗങ്ങള്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി.

കെ ഹേമചന്ദ്രന്‍ ക്ലാസ് ലൈബ്രറിയിലേക്കും പുസ്തകങ്ങള്‍ െൈകമാറി. ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ
കെ.ഹേമചന്ദ്രന്‍ മാസ്റ്റര്‍ക്ക് കേരളകൗമുദിയുടെ ഉപഹാരം കേരളകൗമുദി കോഴിക്കോട് യൂണീറ്റ് ടെറിട്ടറി ഓഫീസര്‍ വിനോദ് സവിധം എടച്ചേരി നല്‍കി .

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read