താനക്കോട്ടൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം; ജനങ്ങള്‍ സംഘര്‍ഷ ഭീതിയില്‍

By | Monday February 27th, 2017

SHARE NEWS

പാറക്കടവ്: ചെക്യാട് താനക്കോട്ടൂര്‍ കല്ലമ്മല്‍ പീടികയ്ക്ക് സമീപം സിപിഎം-ബിജെപി സംഘര്‍ഷം. പോലീസുകാരനും സ്ത്രീക്കും കല്ലേറില്‍ പരിക്ക്. കല്ലമ്മല്‍ സരോവരത്തില്‍ ശോഭ(40), എം.എസ്.പി. പോലീസ് പി. രാഗേഷ്(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാഴ്ചമുമ്പ് താനക്കോട്ടൂര്‍ താടിക്കാരന്‍ ക്ഷേത്രത്തിലെ ഘോഷയാത്രയുടെ ഭാഗമായുള്ള ബേന്റ് സംഘം ചുവപ്പ് തൂവാല തലയിലണിഞ്ഞത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം സിപിഎം മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി ഞായറാഴ്ച ബിജെപി പൊതുയോഗം സംഘടിപ്പിച്ചു. പൊതുയോഗം നടക്കുന്ന സ്ഥലത്തുനിന്ന് രാവിലെ വ്യാജ സ്റ്റീല്‍ബോംബുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വൈകീട്ട് സംഘടിപ്പിച്ച പ്രകടനത്തിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. മാട്ടാമ്മല്‍ മദ്രസയ്ക്കടുത്ത് വെച്ച് പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. ഇരുകൂട്ടരും നടത്തിയ കല്ലേറില്‍ കാല്‍ നടയാത്രക്കാരിയായ ശോഭയ്ക്ക് കാലിനും പോലീസുകാരനായ രാഗേഷിന് വലത് കൈക്കും പരിക്കേറ്റു. പരിക്കേറ്റ ഇരുവരേയും നാദാപുരം ഗവ.താലൂക്ക് ആ​പത്രിയില്‍ പ്രവേശിചിരുന്നു. സംഘര്‍ഷത്തിനിടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് മൂന്ന് തവണ ഗ്രനേഡും പ്രയോഗിച്ചു. കുറ്റിയാടി സിഐ ടി സജീവന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read