പ്രാർത്ഥനയോടെ തണൽ സെപഷ്യൽ സ്കൂൾ കുട്ടികൾ ഒളിബിക്സിനെ വരവേറ്റു.

By | Thursday August 4th, 2016

SHARE NEWS

3പുറമേരി :ലോക സമാധാനത്തിനും ,ഐശ്വരത്തിനും വേണ്ടി പ്രാർത്ഥനയോടെ തണൽ സെപഷ്യൽ സ്കൂൾ കുട്ടികൾ ഒളിബിക്സിനെ വരവേറ്റു.ജാതിയില്ല, മതമില്ല, കറുത്തവനും വെളുത്തവനുമില്ല… വൈകല്യങ്ങളില്ല..ഒരു കൊടിക്കീഴിൽ എല്ലാവരും ഒത്തുച്ചേരുന്ന ലോകത്തിന് അപൂർവ്വ നിമിഷങ്ങൾ സമ്മാനിക്കുന്ന ലോകകായിക മാമാങ്കത്തിന് ലോകം കാത്തിരിക്കുമ്പോൾ ഇങ്ങകലെ തണൽ സപെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് മാറിനിൽക്കാൻ കഴിഞ്ഞില്ല..വീൽച്ചെയറും, വാക്കിങ് സ്റ്റിക്കുകളുമായി വൈകല്യങ്ങളെ മറന്ന് പുറമേരി ടൗണിലൂടെ തണൽ സപെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ മാർച്ച് പാസ്റ്റ് നടത്തിയപ്പോൾ അത് കാടത്തനാടിന്റെ മണ്ണിൽ മറ്റൊരു ചരിത്രം കുറിച്ചു.. തണൻ സ്കൂൾ വിദ്യാർത്ഥികൾ ച്ചേർന്ന് പ്രതീകാത്മക ഒളിമ്പിക്സ് പതാക  ഉയർത്തി തുടർന്ന് തണൽ മനേജർ ഇല്യാസ് പ്രതിജ്ഞ വാചകംചൊല്ലി കൊടുത്തു.
തണൽ സ്കൂൾ വിദ്യാർത്ഥി രാഹുൽ രാജ് ഒളിമ്പിക്സിനെ കുറിച്ചും ,അത് ലോകത്തിന് നല്കുന്ന സന്ദേശത്തെകുറിച്ചും വിവരിച്ചു.. ഒടുവിൽ പടിച്ച വരികൾ ഓർത്തെടുക്കാൻ വിഷമിച്ച് ഒന്ന് വിതുബിയപ്പോൾ കണ്ടു നിന്ന ഒരു നാട് ഒന്നാകെ കൈയ്യടിയോട് കൂടി രാഹുൽ രാജിനെ എടുത്തുയർത്തി.. ഒളിമ്പിക്സ് സന്ദേശം വിളിച്ചോതി കുട്ടികൾ വിവിധ മൈമിങ്ങുകൾ അവതരിപ്പിച്ചു..
സ്വാഗതം : നദീർ (പ്രിൻസിപ്പൽ തണൽ)
അദ്ധ്യക്ഷൻ: വേണു മാസ്റ്റർ (ഹെഡ്മാസ്റ്റർ കെ.ആർ.എച്ച്.എസ്.പുറമേരി)
ഉദ്ഘാടനം: ശ്രീ.അച്ചുതർ (പ്രസി. പുറമേരി ഗ്രാമപഞ്ചായത്ത്).
ആശംസ: ഷാജി (പി.ടി.എ പ്രസിഡണ്ട്)
നന്ദി.ശ്രീധരൻ

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read