താളം തെറ്റി വടകര ആര്‍എംഎസ് ഓഫിസ്; കെട്ടിക്കിടക്കുന്നത് നിരവധി താപാല്‍ ഉരുപ്പടികള്‍

By | Tuesday June 20th, 2017

SHARE NEWS

വടകര: താളം തെറ്റി വടകര ആര്‍എംഎസ് വടകര ഓഫീസ്. മതിയായ ജീവനക്കാരില്ലാതെയാണ് ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നത്. ജീവനക്കാരെ വെട്ടിക്കുറയ്ക്കുയും സ്ഥലം മാറ്റുകയും ചെയ്യുന്നതാണ് വടകര ആര്‍എംഎസ് ഓഫിസിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നത്. രജിസ്‌ട്രേഡ് തപാല്‍, ഇന്റര്‍വ്യൂ കാര്‍ഡുകള്‍, സര്‍ക്കാര്‍ അറിയിപ്പുകള്‍, ബിസിനസ് പാര്‍സലുകള്‍ തുടങ്ങിവയെല്ലാം ഇതിലുണ്ട്. ഏതാണ്ട് 30000ത്തോളം ഉരുപ്പടികള്‍ തരംതിരിക്കാതെ കെട്ടിക്കിടക്കുകയാണ്.

ദിവസേന അയ്യായിരവും ആറായിരവും തപാല്‍ ഉരുപ്പടികളാണ് പുതുതായി ഇവിടെയെത്തുന്നത്. തപാല്‍ ഉരുപ്പടികള്‍ തരംതിരിക്കുന്നതിന് രാത്രികാല ഷിഫ്റ്റാണ് ഇവിടെയുള്ളത്. രണ്ടു ഷിഫ്റ്റുകളിലായി നേരത്തെ നാല് സോര്‍ട്ടിങ് അസിസ്റ്റന്റുമാര്‍ വീതം ഇവിടെ ഇവിടെയുള്ളത്. വടകര താലൂക്ക് പൂര്‍ണമായും കൊയിലാണ്ടി താലൂക്ക് ഭാഗികമായും മാഹിയും ഉള്‍പ്പെടുന്നതാണ് വടകര ആര്‍എംഎസ് ഓഫിസിന്റെ പരിധി. തപാല്‍ ഉരുപ്പിടികള്‍ കെട്ടിക്കിടക്കുന്നത് തലവേദനയായി മാറിയിരിക്കയാണ്.

 

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read