കണ്ണുള്ളവര്‍ കാണണം മോളിയുടെ ഈ വിലാപം

By | Thursday June 22nd, 2017

SHARE NEWS

“മൂന്നു പെങ്കുഞ്ഞുങ്ങളാ എനിക്ക്… ഇതുങ്ങളേം കൊണ്ട് ഞാനിനി എന്തു ചെയ്യും…? ഞങ്ങള്‍ക്ക് പോയി.. അവര്‍ക്കെന്നാ പോകാനാ? അവരു ഗവര്‍ണ്‍മെന്‍റിന്‍റെ ശമ്പളംമേടിക്കുന്നവരല്ലേ?”…

മോളി എന്ന വീട്ടമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളാണിവ. ഓരോ വാക്കുകളും  ചെന്നു തറയ്ക്കുന്നത് സര്‍ക്കാരിന്‍റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെയും മന:സാക്ഷിയുടെ നേരെയാണ്. ആരുടേയും കണ്ണുനിറഞ്ഞുപോകും മോളിയുടെ ഈ വിലാപം കേട്ടാല്‍. നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതി​നെ തുടര്‍ന്ന്​ വില്ലേജ്​ ഓഫീസില്‍ തൂങ്ങി മരിച്ച കര്‍ഷകന്‍ കോഴിക്കോട് ചക്കിട്ടാംപാറയിലെ കാവില്‍ പുരയിടം വീട്ടില്‍ ജോയി എന്ന തോമസിന്‍റെ ഭാര്യയാണ് മോളി.

എല്ലാ രേഖയുമുള്ള സ്ഥലമാണ്, വര്‍ഷങ്ങളായി ഞങ്ങള്‍ ഇതിനു പിറകെ നടക്കുന്നു, എന്ന് ചെല്ലുമ്പോഴും ഒരുമാസം കഴിഞ്ഞ് വരാന്‍ പറയും. പല രോഗങ്ങളുടെയും അടിമയാരുന്നു ആ മനുഷ്യന്‍. ഇടയ്ക്ക് ഞാനും കൂടെ പോകുമായിരുന്നു, നിങ്ങളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് എന്തെങ്കിലും ചെയ്തുതരാന്‍ കാലുപിടിച്ച് പറഞ്ഞു. ഒരു വഴീം ഇല്ലാതായപോ  ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കത്ത് കൊടുത്തു. ഇന്നലെ ഞാന്‍ പനിച്ചു കെടക്കുവാരുന്നു. അതുകൊണ്ടാ ഇന്നലെ ഞാന്‍ കൂടെ പോകാതിരുന്നത്. സരീഷാണ് കൈക്കൂലി ചോദിച്ചത്..  സണ്ണി എന്ന വേറൊരു മനുഷ്യനുണ്ട്.. എപ്പം ചെന്നാലും പിന്നെ വാ.. പിന്നെ വാ.. എന്നു മാത്രം പറയും.. മോളിയുടെ വാക്കുകള്‍ മുറിയുന്നു.

ശമ്പളം വാങ്ങുന്ന എല്ലാവരും കേള്‍ക്കണം, പറക്കമുറ്റാത്ത തന്റെ മൂന്നു പെണ്മക്കളെയും കെട്ടിപ്പിടിച്ചുള്ള മോളിയുടെ ഈ വിലാപം.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read