തൂണേരിയില്‍ ഫ്‌ളക്‌സ് അടിച്ചു തകര്‍ത്തതിന് പുലിവാല് പിടിച്ചു പോലീസ്; പോലീസിനെതിരെ സിപിഎം

By | Monday March 13th, 2017

SHARE NEWS

നാദാപുരം: ഫ്‌ളക്‌സ് അടിച്ചു തകര്‍ത്തതിനു പോലീസിനെതിരെ സിപിഎം. തൂണേരി ടൗണിലുള്ള സിപിഎം, ഡിവൈഎഫ്‌ഐ ബോര്‍ഡുകളും ഫ്ളക്സുകളും പോലീസ് നശിപ്പിച്ചതായാണ് പരാതി. വെള്ളിയാഴ്ച രാത്രിയിലാണ് നാദാപുരം എസ്‌ഐ. കെ പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ചതായി സിപിഎം ആരോപിക്കുന്നത്. ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്തതായാണ് പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ തൂണേരിയില്‍ പ്രകടനവും പൊതുയോഗവും നടത്തി. നെല്ല്യേരി ബാലന്‍, കനവത്ത് രവി, ടി.ജിനീഷ് എന്നിവര്‍ സംസാരിച്ചു. തൂണേരി ബസ് സ്റ്റോപ്പ് കേന്ദ്രീകരിച്ച് മയക്ക് മരുന്നും മദ്യ വില്‍പ്പയും നടക്കുന്നതായി സ്ത്രീകള്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നതായി നാദാപുരം പോലീസ് അറിയിച്ചു. ചുറ്റിലും പാര്‍ട്ടിയുടെ ബോര്‍ഡ് സ്ഥാപിച്ചിരുന്നതിനാല്‍ അതിന്റെ പരിസരത്ത് എന്താണ് നടക്കുന്നതെന്ന് അറിയാന്‍ സാധിക്കുകയില്ല. പൊതുസ്ഥലത്തെ ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്ന നോട്ടീസ് നല്‍കാത്തതിനാല്‍ ബോര്‍ഡുകള്‍ സമീപസ്ഥലത്തേക്ക് എടുത്തുമാറ്റുക മാത്രമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇവരെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. മുന്നറിയിപ്പില്ലാതെ എടുത്തുമാറ്റി നശിപ്പിച്ച പോലീസ് നടപടി ശരിയല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read