പ്രമേഹരോഗികള്‍ തുളസിയില കഴിക്കുമ്പോള്‍

By | Saturday August 4th, 2018

SHARE NEWS

 

സര്‍വരോഗസംഹാരി എന്നാണു തുളസിയെ കുറിച്ചു നമ്മള്‍ പറയുക. അത്രത്തോളം ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണ്‌ തുളസിയില. ദക്ഷിണേന്ത്യയിലെ മിക്കവീടുകളുടെയും മുറ്റത്തു ഒരു തുളസിചെടി ഉണ്ടാകും. ദിവസവും രാവിലെയോ വൈകിട്ടോ ഒരു തുളസിയില ശീലമാക്കിയവരും ഉണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും ആരോഗ്യത്തെ സംരക്ഷിക്കാനുമെല്ലാം തുളസി ഉത്തമമാണ്.

ആയുര്‍വേദഗ്രന്ഥങ്ങളില്‍ തുളസിയുടെ ഗുണഗണങ്ങളെ കുറിച്ചു ആവോളം പ്രതിപാദിച്ചിട്ടുമുണ്ട്. എന്നാല്‍ തുളസിയിലയ്ക്ക് ചില ദോഷഫലങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്നു നോക്കാം.

ഗര്‍ഭിണികള്‍ കഴിക്കരുത്

അതേ, ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുവിനും തുളസിയില നല്ലതല്ല. ചില അവസരങ്ങളില്‍ ഇത് ഗര്‍ഭം അലസാന്‍ വരെ കാരണമാകും എന്നാണു പറയുന്നത്. തുളസിയിലയിലെ ‘estragol’ ഗര്‍ഭപാത്രം വികസിക്കാനും ചുരുങ്ങാനും കാരണമാകും. ഇതാണ് ഗര്‍ഭം അലസാനും കാരണമാകുന്നത്. ആര്‍ത്തവചക്രത്തെയും ഇത് ചിലപ്പോള്‍ ബാധിക്കാം.

പ്രമേഹരോഗികള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ തുളസിക്ക് കഴിയും. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവര്‍ അതുകൊണ്ട് തുളസി ഒഴിവാക്കണം.

വന്ധ്യത 

മനുഷ്യരില്‍ പഠനം നടത്തിയിട്ടില്ല എങ്കിലും മൃഗങ്ങളില്‍ നടത്തിയ പഠനത്തില്‍ തുളസി വന്ധ്യതയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. ആണിനും പെണ്ണിനും ഇത് തുല്യമാണ് എന്നതും എടുത്തു പറയണം. തുളസി ബീജത്തിന്റെ എണ്ണം കുറയ്ക്കുകയും ലൈംഗികാവയവങ്ങളുടെ ഭാരം കുറയ്ക്കുകയും ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്. ലൈംഗികഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കാനും തുളസിക്ക് സാധിക്കും.

രക്തംകട്ടപിടിക്കാത്തവര്‍ക്ക്

രക്തം കട്ടപിടിക്കാത്ത രോഗം ഉള്ളവര്‍ അതിനു മരുന്ന് കഴിക്കുമ്പോള്‍ തുളസി കഴിക്കാന്‍ പാടില്ല. കാരണം രക്തം  കട്ട പിടിക്കാന്‍ സഹായിക്കുന്ന ഘടകം തുളസിയില്‍ തന്നെ ഉള്ളപ്പോള്‍ അതിനു പ്രത്യേകം മരുന്ന് കഴിക്കുമ്പോള്‍ വിപരീതഫലം ആണ് ഉണ്ടാകുക.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read