തൂണേരി ഗ്രാമപഞ്ചായത്ത് ഇനി ബാലസൌഹൃദ പഞ്ചായത്ത്

By | Thursday May 24th, 2018

SHARE NEWS

നാദാപുരം; തൂണേരി ഗ്രാമപഞ്ചായത്ത് ബാലസൌഹൃദ പഞ്ചായതതായി   പ്രഖ്യാപിച്ചു . ആരോഗ്യ ജാഗ്രതാ റാലിയും ബാല പ്രതിഭകളെ ആദരിക്കലും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്‌  നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വളപ്പിൽ കുഞ്ഞമ്മദ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ നേരിടുന്ന സങ്കീർണ്ണമായ പല പ്രശ്നങ്ങളും പരിഗണിക്കപ്പടാനും അവരുടെ ആരോഗ്യ, പോഷണം, വിദ്യഭ്യാസം, സംരക്ഷണം, പങ്കാളിത്തം എന്നിവ ഉറപ്പ്‌ വരുത്തി കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള പരിശ്രമത്തിൻ വലിയ മുതൽകൂട്ടാവുന്ന പദ്ധതിയാണ്‌ ബാലസൗഹൃദ പഞ്ചായത്ത്‌.

കൂടാതെ എൽ.എസ്‌.എസ്‌ നേടിയ 8 വിദ്യാർത്ഥികളേയും യു.എസ്‌.ഈ നേടിയ 9 വിദ്യാർത്ഥികളേയും എസ്.എസ്.എല്‍.സി പരീക്ഷകയിൽ മുഴുവന്‍ വിഷയങ്ങളിലും  എ പ്ലസ്‌ നേടിയ 36 വിദ്യാർത്ഥികളേയും പ്ലസ് ടു പരീക്ഷകയിൽ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്‌ നേടിയ 9 വിദ്യാർത്ഥികളേയും തൂണേരി ഗ്രാമപഞ്ചായത്തിലെ ഈ വർഷത്തെ മികച്ച ആശാ വർക്കറായി തെരഞ്ഞെടുക്കപ്പെട്ട വിനീത ടി.എം നേയും അനുമോദിച്ചു.

ബാലസൗഹൃദ വികസന രേഖ ജില്ലാ പഞ്ചായത്ത്‌ മെംബർ പി.കെ.ഷൈലജ മെംബർ പി.പി സുരേഷ്‌ കുമാറിൻ നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സിന്ധു രയരോത്ത്‌ അദ്ധ്യക്ഷത വഹിച്ചു. പീതാംബരൻ മാസ്റ്റർ വിശദീകരണം നടത്തി. സുജിത പ്രമോദ്‌, കെ. ചന്ദ്രിക, ഷാഹിന. പി, എൻ.കെ സാറ, കെ .പി സി തങ്ങൾ.നെല്ല്യേരി ബാലൻ, സുജാത ടീച്ചർ, യു.കെ. വിനോദ്‌ കുമാർ, ടി.പി.അബ്ദുള്ള മാസ്റ്റർ, സെക്രട്ടറി കെ.അനിൽ കുമാർ പ്രസംഗിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read