കക്കട്ടില്‍ അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റ സംഭവം:ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

By | Thursday December 1st, 2016

SHARE NEWS

accident-400x300-768x576-768x576കക്കട്ടില്‍: അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഓട്ടോറിക്ഷാ സ്റ്റാന്റിലേക്ക് ഇടിച്ചുകയറി. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ലോറി ഡ്രൈവര്‍ ഓടി രകഷപ്പെട്ടു.നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപെടുകയായിരുന്നു.ഇന്നലെ വൈകീട്ട് നാലോടെയാണ് കല്ലാച്ചി ഭാഗത്തു നിന്ന് കോണ്‍ക്രീറ്റ് മിക്സര്‍ മെഷീന്‍ കയറ്റിയെത്തിയ ലോറി അപകടമുണ്ടാക്കിയത്. കെവീസ് ടെലിഷോപ്പിനടുത്ത് നിര്‍ത്തി ആളെ ഇറക്കുകയായിരുന്ന ഓട്ടോറിക്ഷയിലാണ് ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷ ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്ന യാത്രക്കാരുടെ ദേഹത്തേക്ക് മറിഞ്ഞു.അപകടത്തില്‍  സാരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ മീത്തലെ തയ്യുള്ളതില്‍ ബാലകൃഷ്ണന്‍, കായക്കൊടി ശ്യാമള, പാലൊളി ദേവി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും തറമ്മല്‍ താഴക്കുനി നാരായണി, പാറപ്പൊയില്‍ നാരായണി, കൂമുള്ളതില്‍ ലീല, എന്നിവരെ കുറ്റിയാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സ്കൂള്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ അങ്ങാടിയില്‍ ഉള്ള തിരക്കേറിയ സമയത്തായിരുന്നു അപകടം.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read