കല്ല്യാണ തട്ടിപ്പുവീരന്‍ പതിനേഴുകാരിയെ  പീഡിപ്പിച്ച കേസില്‍ അകത്തായി 

By news desk | Friday October 13th, 2017

SHARE NEWS

നാദാപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ യുവാവിന് രണ്ടു ഭാര്യമാര്‍ ഉള്ളതായി വെളിപ്പെടുത്തല്‍. നരിക്കൂട്ടുംചാല്‍ സ്വദേശി കിഴക്കെ പറമ്പത്ത് സബീനാസി(27)നാണ്   പീഡനക്കേസില്‍ കഴിഞ്ഞ ദിവസം  പൊലീസ് പിടിയിലാകുന്നത്. രണ്ട് സ്ത്രീകളുമായി ബന്ധം തുടരവേയാണ് പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്.

ആദ്യ ഭാര്യയുമായി തെറ്റിപിരഞ്ഞതിന് ശേഷമാണ് കോഴിക്കോട്ടു നിന്ന് രണ്ടാമതും വിവാഹം കഴിച്ചത്.  കഴിഞ്ഞ 10നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഇയാള്‍ രണ്ടു തവണ വിവാഹതിനായ കാര്യം മറച്ചുവച്ചാണ് കല്ലാച്ചി സ്വദേശിനിയായ പതിനേഴുകാരിയുമായി പ്രണയത്തിലാകുന്നത്.

പ്രണയം നടിച്ച യുവാവ് പെണ്‍കുട്ടിയെ ജില്ലക്കത്തതും പുറത്തും നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയതായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയതിനും ബലാത്സംഗത്തിനും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമ പ്രകാരം കേസെടുത്തതായി സിഐ പറഞ്ഞു. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കല്ലാച്ചിയിലും പരിസങ്ങളിലും പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് തട്ടികൊണ്ടു പോകുന്നത് പതിവാകുകയാണ്. കഴിഞ്ഞ മാസം കല്ലാച്ചി-വാണീയൂര്‍ റോഡില്‍ വെച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ പിടികൂടിയിരുന്നു. പ്രദേശവാസികള്‍ യുവാവിനെ കൈകാര്യം ചെയ്തു വിട്ടയക്കുകയായിരുന്നു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read