ടി.പി ചന്ദ്രശേഖരന്‍ കൊലക്കത്തിക്ക് ഇരയായിട്ട് ഇന്ന് അഞ്ചു വര്‍ഷം

By | Thursday May 4th, 2017

SHARE NEWS

വടകര: ആ രാത്രി ഒരുപക്ഷെ ആരും മറന്നു കാണില്ല. വള്ളിക്കാട് വച്ച്    സിപിഎം പാര്‍ട്ടി വിട്ട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരനെ ഒരു  സംഘം  മാരകമായി വെട്ടി കൊന്നിട്ട് ഇന്ന്‍  അഞ്ചു വര്‍ഷം തികയുന്നു. 2012 മെയ് നാലിനു രാത്രിയാണ് ഒരു നാടിനെ മുഴുവന്‍  ഞെട്ടിച്ച ആ ക്രൂരമായ കൊലപാതകം നടന്നത്.

ടിപിയുടെ  രക്തസാക്ഷിത്വത്തിന് അഞ്ച് വര്‍ഷം തികയുന്ന ഇന്ന് വിപുലമായ പരിപാടികളാണ്  ആര്‍എംപിഐ നേതൃത്വത്തില്‍ നടക്കുന്നത്. ആര്‍എംപിഐ കേന്ദ്രങ്ങളില്‍ പ്രഭാതഭേരി നടന്നു. സംസ്ഥാന സെക്രട്ടറി എന്‍.വേണു പുഷ്പചക്രം സമര്‍പിച്ചു.ഒഞ്ചിയത്ത് ടി.പി.സ്മൃതി മണ്ഡപത്തില്‍ മുതിര്‍ന്ന ആര്‍എംപി പ്രവര്‍ത്തകന്‍ എ.പി.കുമാരന്‍ പതാക ഉയര്‍ത്തി.

വൈകീട്ട് ഓര്‍ക്കാട്ടേരിയില്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം ആര്‍എംപിഐ ദേശീയ ജനറല്‍ സെക്രട്ടറി മംഗത്റാം പസ്ല ഉദ്ഘാടനം ചെയ്യും.റെഡ് വളണ്ടിയര്‍ മാര്‍ച്ചോടെ വെള്ളികുളങ്ങരയില്‍ നിന്നാരംഭിക്കുന്ന പ്രകടനം ഓര്‍ക്കാട്ടേരി ചന്തമൈതാനിയില്‍ സമാപിക്കും.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read