ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്‍ സ്മാരകത്തിനു നേരെ കരി ഓയില്‍ പ്രയോഗം

By | Wednesday February 1st, 2017

SHARE NEWS

വടകര:ഒഞ്ചിയം ഗ്രാമത്തിലെ  ടി.പി. സ്മാരകത്തിനു നേരെ വീണ്ടും അക്രമണമുണ്ടായി. ആര്‍എംപിഐ ഒഞ്ചിയം ബാങ്ക് ഏരിയ ബ്രാഞ്ച് ഓഫീസിന് നേര്‍ക്കായിരുന്നു ആക്രമണം. ടി.പിയുടെ ഫോട്ടോ നശിപ്പിക്കുകയും ടി.പി. സ്മാരകത്തിനു മീതെ കരി ഓയില്‍ ഒഴിക്കുകയും  ചെയ്തു.ഒഞ്ചിയം ഗ്രാമത്തിന്റെ ക്രമസമാധാനം തകര്‍ക്കാനും  വ്യാപകമായ അക്രമങ്ങള്‍ സൃഷ്ടിക്കാനുമുള്ള സിപിഎമിന്റെ നീക്കമാണിതെന്നും ആര്‍എംപിഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു.ഇത്തരം ആക്രമണ അന്തരീക്ഷം സൃഷ്ട്ടിക്കുന്ന സംഖങ്ങളെ ജനാധിപത്യ വിശ്വാസികളെ മുഴുവന്‍ യോജിപ്പിച്ച് പ്രതിരോധിക്കുമെന്ന് ആര്‍എംപിഐ പ്രസ്താവനയില്‍ അറിയിച്ചു. എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം രണ്ടാമത്തെ പ്രാവിശ്യമാണ് ഈ ഓഫീസിനു നേരെ അക്രമം നടക്കുന്നത്. മുന്‍പും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വാഹനങ്ങള്‍ക്കും സ്തൂപങ്ങള്‍ക്കും നേരെ വ്യാപകമായ അക്രമമുണ്ടായിട്ടും പ്രതികള്‍ക്കെതിരെ പോലീസ് സ്വീകരിച്ച നിഷ്‌ക്രിയത്വമാണ് തുടര്‍ച്ചയായ അക്രമങ്ങള്‍ക്കു കാരണമെന്ന് ആര്‍എംപിഐ കുറ്റപ്പെടുത്തി.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read