ദേശീയപാതയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് തലശ്ശേരി സ്വദേശി മരിച്ചു

By | Monday May 29th, 2017

SHARE NEWS
ഇന്ന് പുലര്‍ച്ചെ 5.30യോടെ ദേശീയ പാതയില്‍ ഉണ്ടായ  വാഹനാപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു.  തലശ്ശേരി പാനൂര്‍ സ്വദേശി മേലേപൂക്കോത്ത് ഹര്‍ഷന്‍ ആണ് മരിച്ചത്. ചേമഞ്ചേരി  പൂക്കാടിനും വെറ്റിലപ്പാറയ്ക്കുമിടയിലാണ് തീര്‍ഥാടകര്‍ സഞ്ചരിച്ച  ടംബോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചത്.
കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലറില്‍, നിയന്ത്രണം വിട്ടെത്തിയ മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലോറി നിയന്ത്രണം വിട്ട് വന്ന് ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട്  ഓടിക്കൂടിയ നാട്ടുകാരാണ്  ഹര്‍ഷനെ അരമണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ വണ്ടിയില്‍ നിന്ന് പുറത്തെടുത്തത്.  മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാ മധ്യേ ഇയാള്‍ മരിച്ചു.

ട്രാവലറിലുണ്ടായിരുന്ന മറ്റുള്ളവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടശേഷം ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read