കലയില്‍ മാത്രമല്ല ഉത്തുക്കയ്ക്ക് പ്രിയം മൃതദേഹങ്ങളോടും

By | Monday June 5th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

നാദാപുരം: കലയില്‍ മാത്രമല്ല ഉത്തുക്കയ്ക്ക് പ്രിയം മൃതദേഹങ്ങളോടും കൂടിയാണ്. ഉമ്മത്തൂര്‍ സ്വദേശി തൈക്കണ്ടിയില്‍ ഉസ്മാന്‍ എന്ന ഉത്തൂക്കയാണ് ഇപ്പോള്‍ താരം. ഏതു മൃതശരീരമാണെങ്കിലും അവയുടെ പരിപാലത്തിനും സംസ്‌കാരത്തിനുമൊക്കെ മുന്‍പന്തിയിലാണ്  ഈ ഉമ്മത്തൂര്‍ സ്വദേശി തൈക്കണ്ടിയില്‍ ഉസ്മാന്‍ എന്ന ഉത്തുക്ക. എവിടെയെങ്കിലും അജ്ഞാതമൃതദേഹം കണ്ടെത്തിയാല്‍ പോലീസ് മുതല്‍ ആശുപത്രി അധികൃതര്‍ വരെ ആദ്യം വിളിക്കുന്നത് ഉത്തുക്കയെയായിരിക്കും.

അറപ്പുളവാക്കുന്നതാണെങ്കിലും അതും ഒരു മനുഷ്യനാണെന്നാണ് ഉത്തുക്കയുടെ പക്ഷം. വിദേശവാസം ഒഴിവാക്കി നാട്ടിലെത്തിയശേഷം മൃതദേഹപരിപാലനരംഗത്ത് സജീവമായ ഉസ്മാന്‍ ഇതിനകം എഴുന്നൂറിലേറെ മൃതദേഹങ്ങള്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി പരിപാലിച്ചിട്ടുണ്ട്. അനാഥരേയും മാനസീകരോഗികളെയും സംരക്ഷണകെന്ദ്രത്തിലേക്ക് എത്തിക്കുന്നതിലും സാന്ത്വനപരിപാലന രംഗത്തും ഉസ്മാന്റെ കരങ്ങളെത്തുന്നുണ്ട്. കണ്ണൂര്‍ സ്‌നേഹാലയം, കോഴിക്കോട് കരുണാലയം എന്നിവയുമായി ബന്ധപ്പെട്ടാണ് സംരക്ഷണപ്രവര്‍ത്തനം.

മണിപ്പൂര്‍, വെല്ലൂര്‍ തുടങ്ങി സംസ്ഥാനത്തിനു പുറത്തും രോഗികളുടെ പരിചാരണത്തിന് ഉസ്മാന്‍ എത്തുന്നുണ്ട്. കോല്‍്ക്കളി, വട്ടപ്പാട്ട്, വഞ്ചിപ്പാട്ട് മുതലായ കലാരൂപങ്ങളിലും കഴിവുതെളിയിച്ച ഉസ്മാന്‍  രണ്ടു ജില്ലകളിലായി ഈയിനങ്ങളില്‍ ആറായിരത്തോളം ശിഷ്യരും ഉണ്ട്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read