മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി കെ ഗോപാലന്‍ മാസ്റ്റര്‍ നിര്യാതനായി

By | Saturday December 2nd, 2017

SHARE NEWS

കക്കട്ടില്‍: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് മണിയൂര്‍താഴ മണ്ണാര്‍ കണ്ടി വി കെ ഗോപാലന്‍ മാസ്റ്റര്‍ (89) നിര്യാതനായി. ഭാര്യ :ദേവി
മക്കള്‍ :ഗൗതമന്‍ (റിട്ട. പ്രധാനധ്യാപകന്‍ വട്ടോളി എല്‍ പി രഘുനാഥ് (ബിസിനസ് വടകര)പുരുഷോത്തമന്‍ (കെ ഡി സി ബാങ്ക് നാദാപുരം) ഇന്ദിര. മരുമക്കള്‍ : രഞ്ജിനി ,രതിദേവി, മനീഷ മുറുവശ്ശേരി (ചിത്രകലാഅധ്യാപിക) പ്രവീണ്‍ കുമാര്‍ (റിട്ട: ഇന്ത്യന്‍ ബാങ്ക് മാനേജര്‍) നിലവില്‍ സിപിഐ(എം) ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. 1950 മുതല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മില്‍ നിലയുറപ്പിച്ച അദ്ദേഹം വടകര താലൂക്കില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. ഇ.എം.എസ്, സി.എച്ച് കണാരന്‍, കേളു വേട്ടന്‍ തുടങ്ങിയ നേതാക്കള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചാണ് ഇതിന് നേതൃത്വം നല്‍കിയത്.
മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1955 ല്‍ മലയാളം, സംസ്‌കൃതം വിദ്വാന്‍ പരീക്ഷപാസായ അദ്ദേഹം. കുറച്ചു കാലം വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിലും, പാതിരിപ്പറ്റ യു.പി.സ്‌കൂളിലും അധ്യാപക നായി സേവനം അനുഷ്ഠിച്ചെങ്കിലും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി 1962 ല്‍  ജോലിരാജിവെക്കുകയായിരുന്നു.

കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിന്റെ ആദ്യ വൈസ്.പ്രസിഡന്റും, ദീര്‍ഘകാലം പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നിരവധി വികസന നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ ഭരണ സമിതിയുടെ കാലത്തുണ്ടായി. നാമമാത്രരമായ കെട്ടിടിട നികുതിയും, സര്‍ക്കാരിന്റെ തുച്ഛ്ഛ്ഛമായ ഗ്രാന്റും മാത്രമുണ്ടായിരുന്ന അക്കാലത്ത് ജനകീയ കൂട്ടായ്മയിലൂടെ പണം സമാഹരിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

മൊകേരി കോളജിന് സ്ഥലം വാങ്ങാന്‍ പണം സ്വരൂപിക്കാന്‍ കണ്ടെത്തിയ തേങ്ങ പിരിവ് ചരി്ര്രത വിജയവുമായിരുന്നു.
കോളേജ് സ്‌പോണ്‍സറിങ്ങ് കമ്മറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലമാണ് വിലക്കെടുത്ത് സര്‍ക്കാറിന് െൈകെമാറിയത്.

യുക്തിവാദ പ്രസ്ഥാനത്തിന്റെ മുന്‍നിര പ്രചാരകന്‍ ,അക്ഷര ശ്‌ളോകവിദഗ്ധന്‍, മികച്ച വായനക്കാരന്‍, പ്രഭാഷകന്‍, വടക്കന്‍ പാട്ട് ഗവേഷകന്‍, കര്‍ഷകന്‍, അപൂര്‍വ്വമായ ഔഷധസസ്യങ്ങളുടെ സംരക്ഷകന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനായ അദ്ദേഹം മലബാറിലെ അറിയപ്പെടുുന്ന കളരി മര്‍മ്മചികിത്സകന്‍ കൂടിയാണ്.

ദേശീയ പ്രസ്ഥാനത്തില്‍ നിന്ന്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക്

വി കെ ഗോപാലന്‍ മാസ്റ്ററുടെ വേര്‍പാടോടെ ഇല്ലാതാകുന്നത് സ്വാതന്ത്യ സമര പ്രക്ഷോഭങ്ങളുടെ നേര്‍സാക്ഷി, സ്വാതന്ത്യ സമര സേനാ നിയായിരുന്ന മണ്ണാര്‍ കണ്ടി കണാരന്റെ മകനായ വി.കെ.ഗോപാലന്‍ പിതാവിന്റെ പാത തെരഞ്ഞെടുക്കുകയായിരുന്നു. ബാല്യകാലത്ത് കുട്ടികളെ സംഘടിപ്പിച്ച് ബ്രിട്ടീഷ് വിരുദ്ധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയായിരുന്നു പൊതുരംഗത്തേക്ക് കടന്ന് വരുന്നത്. കോണ്‍ഗ്രസ് പ്രസിദ്ധീകരണങ്ങളുടെ വിതരണ ചുമതലയും അദ്ദേഹം എറ്റെടുത്തിരുന്നു. സ്വാതന്തൃ സമര സേനാനി മൊയ്യാരത്ത് ശങ്കരന്റെ ദാരുണമായ മരണത്തെ തുടര്‍ന്ന് 1949 ല്‍ കോണ്‍ഗ്രസ് വിട്ട് കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read