പതിമൂന്ന് പവന്‍ തിരികെ നല്‍കി വടകരയിലെ ഓട്ടോ ഡ്രൈവര്‍ മാതൃകയായി

By | Tuesday April 12th, 2016

SHARE NEWS

12992935_635378193284116_1206159224_nവടകര:പതിമൂന്ന് പവന്‍ തിരികെ നല്‍കി വടകരയിലെ ഓട്ടോ ഡ്രൈവര്‍ മാതൃകയായി.വടകര സഹകരണ ഹോസ്പിറ്റല്‍ കേന്ദ്രമായി സര്‍വീസ് നടത്തുന്ന  മയ്യന്നൂരിലെ ബൈജു  (39)ആണ് തന്‍റെ ഓട്ടോ റിക്ഷയില്‍ നിന്നും കിട്ടിയ പൊന്നും രേഖകളും അടങ്ങിയ ട്രോളി ബാഗ്‌ തിരികെ നല്‍കി മാതൃകയായത്.ഇന്നലെ രാത്രി ഓട്ടോയില്‍ കയറിയ കുന്നുമ്മക്കരയിലെ  ജിജിന അരുണിന്‍റെ ട്രോളി ബാഗാണ് ഓട്ടോയില്‍ വെച്ച് മറന്നത്.ചെന്നൈയില്‍ നിന്ന് ചികിത്സയില്‍ കഴിയുന്ന അച്ഛനെ കണ്ട് രാത്രി  സഹകരണ ഹോസ്പിറ്റലില്‍ നിന്ന്കുന്നുമ്മക്കരയിലെ വീട്ടിലേക്ക് പോവുന്ന വഴി എടുക്കാന്‍ മറക്കുകയായിരുന്നു.ഓട്ടോയില്‍ നിന്ന് ബാഗ്‌ കണ്ടെത്തിയ ഉടന്‍ ബൈജു ബാഗുമായി വടകര പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.ഇന്ന് രാവിലെ പോലീസ് സ്റ്റേഷനില്‍ എസ് .ഐ നൌഫലിന്‍റെ സാന്നിധ്യത്തില്‍ ബൈജു സ്വര്‍ണ്ണമടങ്ങിയ ബാഗ്‌ ജിജിക്ക് കൈമാറി.ജിജി നന്ദി അറിയിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read