വടകരയില്‍ ഹോട്ടലുകളില്‍ വിളമ്പുന്നത് പുഴുവരിച്ചവ; യുവജന സംഘടനകള്‍ പൊരുതുന്നത് സോഷ്യല്‍ മീഡിയയില്‍ മാത്രം

By | Friday July 7th, 2017

SHARE NEWS

വടകര: വലിയ പണം കൊടുത്താലും വടകരയില്‍ വിളമ്പുന്നത് ചീഞ്ഞയും പുഴുവരിച്ചതും. നഗരത്തിലെ ഹൈടെക് ഹോട്ടലായ എംആര്‍എയില്‍ നിന്ന് ഉള്‍പ്പെടെ മനുഷ്യന് കഴിക്കാന്‍ പറ്റാത്ത ഭക്ഷണ സാധനങ്ങള്‍ ആരോഗ്യ വകുപ്പ് പിടിച്ചെടുത്തിട്ടും വടകരയിലെ രാഷ്ട്രീയ-യുവജന സംഘടനകളും തല കുനിച്ചിരിക്കുമ്പോള്‍ പ്രവര്‍ത്തകരുടം പോരാട്ടം സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങുന്നു.

താലൂക്കിലെ ഒരു എംഎല്‍എയുടെ ഉടമസ്ഥതയില്‍ ഉള്ള ഹോട്ടലാണ് എംആര്‍എ. നേരത്തെ ഇവിടെ നിന്ന് കക്കൂസ് മാലിന്യം കരിമ്പനത്തോട്ടിലേക്ക് ഒഴുക്കി വിട്ടത് വിവാദമായിരുന്നു.

നഗരസഭ നടപടി എടുക്കാന്‍ വൈകുന്നതും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനവും ദുരൂഹമായാണ് പൊതുജനം കാണുന്നത്. നാടിനെ ഞെട്ടിച്ച് പുഴുവരിച്ച ഇറച്ചികള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടും ഒരു പ്രതികരണവും പരസ്യമായി ഉണ്ടാകാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read