വടയം നോര്‍ത്ത് എല്‍.പി.സ്‌കൂളില്‍ പുതുവര്‍ഷം പുസ്തക വര്‍ഷം

By | Wednesday January 3rd, 2018

SHARE NEWS

കുറ്റ്യാടി: വടയം നോര്‍ത്ത് എല്‍.പി.സ്‌ക്കുളില്‍ പുതുവര്‍ഷം പുസ്തകവര്‍ഷമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ജന്മദിന കലണ്ടര്‍, കുട്ടികളുടെ ജന്മദിന നാളുകളില്‍ മധുരത്തിന് പകരമായി പുസ്തക സമ്മാനം. ടീച്ചര്‍ക്കും അമ്മയ്ക്കുമൊപ്പം പുസ്തകവായന ടീച്ചറും രക്ഷിതാവും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തയ്യാറാക്കി വരുന്ന വായന കുറിപ്പുകള്‍ തുടങ്ങിയ നിരവധി പരിപാടികളാണ് പുതുവര്‍ഷത്തിനെ വരവേറ്റുകൊണ്ടു നടപ്പിലാക്കുന്നത്.

ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങ് കുന്നുമ്മല്‍ ബി.പി.ഒ. വിനോദന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് വിനോദന്‍ അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ തളീക്കര മുഖ്യ പ്രഭാഷണം നടത്തി കെ.കെ.രവീന്ദ്രന്‍ മാസ്റ്റര്‍ വേദിക എഴുത്ത് പെട്ടി സമര്‍പ്പിച്ചു. വാര്‍ഡ് മെംബര്‍.പ്രമോദ്.ഹെഡ്മിസ്ട്രസ് സുനില, പി.കെ.പ്രേമദാസ്, രജിഷ, രഘുനാഥ്, ബിജു ,സ്റ്റാഫ് സെക്രട്ടറി എംകെ.രമ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read