വളയത്ത് കമ്യൂണിസ്റ്റ് സംഗമ വേദിക്ക് സമീപം കണ്ടെത്തിയ വ്യാജ ബോംബിലൂടെ ഒരു വിഭാഗം ലക്ഷ്യമിട്ടത് എന്ത്?

By | Monday April 24th, 2017

SHARE NEWS

വളയം: കമ്യൂണിസ്റ്റ് സംഗമം നടന്ന വേദിക്ക് നൂറ് മീറ്റര്‍ അകലെ റോഡരികില്‍ വ്യാജ ബോംബ് കണ്ടത്തിയ സംഭവം നാടിനെ ഭീതിയിലാഴ്ത്തി. സംഗമ വേദിക്ക് സമീപം ഉണ്ടായിരുന്ന പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന്‍  സ്ഥലത്ത്  ബോബ് സ്ക്വാഡ് എത്തുകയായിരുന്നു. തുടര്‍ന്ന്‍ നടന്ന പരിശോധനയിലാണ് പോലീസ് കണ്ടെത്തിയ വസ്തു വ്യാജ ബോംബാണെന്നു സ്ഥിതീകരിക്കുകയായിരുന്നു.

കമ്മ്യൂണിസ്റ്റ് സംഗമ വേദിക്കരികില്‍ ബോബ് കണ്ടത്തി എന്ന വാര്‍ത്ത നാട് മുഴുവന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പരക്കുകയും ഇത് നാട്ടുകാരെയും പരിപാടിയില്‍ പങ്കെടുത്തവരെയും ഭീതിയിലാഴ്ത്തി. ഈ വ്യാജ ബോംബിനു പിന്നില്‍ ആരാണെന്നുള്ളത് വ്യക്തമല്ലെങ്കിലും ലക്‌ഷ്യം രാഷ്ട്രീയ വിദ്വേഷം സൃഷ്ടിക്കുക എന്നതാണെന്ന് ഒരു വിഭാഗം നാട്ടുകാര്‍ ആരോപിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read