വളയത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ മഴ നനയുന്നു; കാറുകള്‍ക്ക് മഴമറ

By | Tuesday June 13th, 2017

SHARE NEWS

വളയം: വളയത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ മഴനനയണം; പക്ഷെ കാറുകള്‍ നനയില്ല. മലയോര പ്രദേശത്ത് നിന്നും മറ്റും അനവധി രോഗികളുടെ ആശ്രയമാണ് വളയത്തെ സര്‍ക്കാര്‍ ആശുപത്രി. എന്നാല്‍ അവശ്യ മരുന്ന് ലഭിക്കണമെങ്കില്‍ മഴയത്ത് ഫാര്‍മസിക്ക് മുന്നില്‍ മണിക്കൂറുകളോളം വരി നില്‍ക്കണം. മഴ നനയാതിരിക്കാന്‍ ഗവണ്‍മെന്‍റ് ഒരുക്കിയ ഷെഡില്‍ ഡോക്ടര്‍മാരുടെ കാറുകള്‍ സ്ഥാനം പിടിച്ചതാണ് കാരണം.

മഴക്കാല അസുഖങ്ങള്‍ക്ക് മുന്കരുതലോട് കൂടിയ സജ്ജീകരണങ്ങള്‍ ആശുപത്രിയില്‍ ഒരുക്കേണ്ട അധി:കൃതര്‍ പക്ഷെ മുന്‍കരുതലുകള്‍ എടുക്കുന്നത് സ്വന്തം കാറുകളുടെ കാര്യത്ത്തിലാനെന്നു മാത്രം. രോഗികളുടെ കാര്യമാണ് കൂടുതല്‍ കഷ്ട്ടം, മഴയും വെയിലും സഹിച്ച് മണിക്കൂറുകളോളം തിങ്ങിയും ഞെരിഞ്ഞും നില്‍ക്കുന്നവര്‍ക്ക് മരുന്ന് എടുത്തു കൊടുക്കുവാന്‍ ആകെക്കൂടി ഉള്ളത് ഒരു ജീവനക്കാരി മാത്രവും.  കേവല ജലദോഷത്തിനു മരുന്ന് വാങ്ങാന്‍ വരുന്നവര്‍ക്ക് പനി വരാന്‍ ആശുപത്രി തന്നെ സൗകര്യം ചെയ്തുകൊടുക്കുന്നു. അപ്പൊപ്പിന്നെ ഡെങ്കിപ്പനി വന്നവരുടെ അവസ്ഥ ഊഹിക്കാവുന്നതാണ്.

ആഡംബര കാറുകള്‍ക്ക് അസുഖബാധിതരെക്കാള്‍ ശ്രദ്ധ ചെലുത്തുന്ന ഡോക്ടര്‍മാരുടെ  ഈ നിലപാടിനെതിരെ അധി:കൃതര്‍ കണ്ണടയ്ക്കുകയും ചെയ്യുന്നു.
2016 ല്‍ ഇതേ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read