വളയത്തിനു നഷ്ടമാകുമോ? കേരള മോഡല്‍ സ്റ്റേഡിയം; 1.5 കോടിയുടെ പദ്ധതി അനിശ്ചിതത്വത്തില്‍

By | Thursday September 20th, 2018

SHARE NEWS

നാദാപുരം: വന്‍ വികസന പദ്ധതികള്‍ സ്വപ്നം കാണുന്ന വളയത്തിന്റെ മുഖ്ചായ മാറ്റുന്ന പദ്ധതി വീണ്ടും വിവാദത്തില്‍ കുടുങ്ങി നഷടമാകുമോ എന്ന്  ആശങ്ക .

വളയം നിരവുമേല്‍ മിനി സ്റ്റേഡിയമാണ് അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നത്‌ . ഒരുകോടി ഇരുപത്തിമൂന്ന് ലക്ഷം  രൂപ ചെലവില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട കേരള മോഡല്‍ സ്റ്റേഡിയമാണ് പുതിയ വിവാദത്തില്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

വോളി കോര്‍ട്ട്, മിനി ഫുട്ബോള്‍ കോര്‍ട്ട് , സിന്തെട്ടിക് ട്രാക്ക് ,  ഗ്രീന്‍ റൂം , ടോയ്ലറ്റ് , കാര്‍ പാര്‍ക്കിംഗ് ,ടുവീലര്‍ പാര്‍ക്കിംഗ്  ഉള്‍പ്പെടെ സമഗ്രമായ പദ്ധതിയ്ക്ക് മാസ്റ്റര്‍ പ്ലാന്‍ ഇതിനകം തയ്യാറായിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ എജന്‍സികളിൽ ഒരുകോടി രൂപ പദ്ധതിയ്ക്കായി അപേക്ഷ നൽകിയിട്ടുണ്ട് . 8 മാസമായി പദ്ധതിയുടെ അണിയറ പ്രവര്‍ത്തങ്ങള്‍ നടന്നുവരികയാണ്. ജില്ലാ പഞ്ചായത്ത്‌    സ്റ്റേജ് നിര്‍മാണത്തിന് 15 ലക്ഷം ഒന്നാം ഘട്ടമായി അനുവദിച്ചിട്ടുണ്ട്. സ്റ്റേജിന് ആവശ്യമായ 23 ലക്ഷം രൂപയിൽ ബാക്കി എട്ട് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അടുത്ത ഘട്ടമായി അനുവദിക്കും.

ഒരു ഏക്കര്‍ 8 സെന്റ്‌ വരുന്ന മിനി  സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  ആരംഭിക്കാന്‍ ഇരിക്കെയാണ് സമീപത്തെ ഒരു സ്വകാര്യ വ്യക്തി സ്റ്റേജ് തന്‍റെ വീട് മറയ്ക്കുമെന്ന പരാധിയുമായി പഞ്ചായത്തിനെ സമീപിച്ചത്. ഇതിന് ചിലരുടെ പിന്തുണ ഉണ്ടെന്നും അറിയുന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read