വാണിമേല്‍ കുളപറമ്പ്‌ അപകടം ;സ്കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കും

By | Thursday October 11th, 2018

SHARE NEWS

നാദാപുരം: വാണിമേല്‍ കുളപറമ്പ്‌ അപകടം ഉണ്ടാക്കിയ സ്കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കും. അശ്രെദ്ധമായി വാഹനം ഓടിച്ചത്തിനും  മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുമാണ് വളയം പോലീസ് കേസെടുക്കുക.  വാണിമേല്‍ കുളപറമ്പില്‍ ഉണ്ടായ ദുരന്തം നാടിനെ അക്ഷരാര്‍ഥത്തില്‍ നടുക്കി .

വാണിമ്മേല്‍ കുളപറമ്പില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഹോട്ടലിലേക്ക് മത്സ്യം വാങ്ങാന്‍ ഇറങ്ങിയ ത് വ്യാപാരിക്ക് ദാരുണാന്ത്യം.

ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് വാണിമ്മേല്‍ ഗ്രാമപഞ്ചായത്ത് ഓഫിസീന് മുന്നില്‍ വെച്ച് അപകമുണ്ടായത്. നാദാപുരം ദാറുല് ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത് . കുളപ്പറമ്പ് സ്വദേശി കാക്കിയോട്ടുമ്മല്‍ രാജനാണ് (52) മരിച്ചത്. നിയന്ത്രണം വിട്ട സ്‌കൂള്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തകരര്‍ത്ത് ശേഷമാണ് ഭൂമിവാതുക്കല്‍ മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് ഹോട്ടലിലേക്ക് മത്സ്യം വാങ്ങി മടങ്ങവെയാണ് ബസ് ഇടിച്ചത്. റോഡരികില്‍ നിറുത്തിയിട്ട് ഒരു ബൈക്കും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും ഒരു വിദ്യാര്‍ത്ഥിക്കും നിസ്സാര പരിക്കുണ്ട്.

Tags: , ,
English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read