വാണിമേലില്‍ സിപിഐഎം രക്തസാക്ഷി കൊടിമരത്തില്‍ ലീഗിന്റെ പതാക കെട്ടി കരി ഓയില്‍ അടിച്ചു

By | Thursday January 5th, 2017

SHARE NEWS

വാണിമേല്‍:ഭൂമിവാതുക്കലിനടുത്ത്  സിപിഐഎം രക്തസാക്ഷി സ്മാരക കൊടിമരത്തില്‍ അജ്ഞാതര്‍  ലീഗിന്റെ പതാക ഉയര്‍ത്തി. കരി ഓയില്‍ അടിച്ചു.ഇതേ തുടര്‍ന്ന്‍ പ്രതിഷേധവുമായി എത്തിയ സിപിഐഎം പ്രവര്‍ത്തകര്‍ വാണിമേലില്‍ റോഡ്‌ ഉപരോധിച്ചു.പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.വ്യാഴാഴ്ച രാവിലെയാണ് കൊടിമരം വികൃതമാക്കിയ നിലയില്‍ കണ്ടെത്.ഇതേ തുടര്‍ന്നാണ് നൂറു കണക്കിന് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും റോഡ്‌ ഉപരോധിക്കുകയും ചെയ്തത്.

കെപി കുഞ്ഞിരാമന്‍ മരിച്ചു വീണ സ്ഥലത്താണ് കോണ്‍ഗ്രീറ്റില്‍ സിപിഐ എം പതിറ്റാണ്ടുകള്‍ക്ക്  മുന്‍പ് കൊടിമരം നിര്‍മ്മിച്ചത് .കെപി കുഞ്ഞിരാമന്‍ അനുസ്മരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍ 29 ന് സിപിഐഎം നടത്തിയ പ്രകടനത്തിന് നേരെ ബോംബ്‌ ആക്രമണം ഉണ്ടായിരുന്നു.ബോംബ്‌ പോട്ടാതിരുന്നതിനാല്‍ അന്ന്‍ വന്‍അപകടം ഒഴിവായി.പിന്നീട് സിപിഎം ലോക്കല്‍ സെക്രട്ടറി ടി.പ്രദീപ്കുമാറിന്റെ വീടിനു നേരെയും ബോംബ്‌ ആക്രമണം ഉണ്ടായിരുന്നു.ഈ സംഭവങ്ങളില്‍ ലീഗും സിപിഐഎമ്മും ഒരുമിച്ച് ആവിശ്യപ്പെട്ടിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല,

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read