പാതിരിപ്പറ്റയിലെ സി കെ ഇനി ഓർമ്മ.

By | Monday October 29th, 2018

SHARE NEWS

നാദാപുരം : പാതിരിപ്പറ്റ മീത്തൽ വയലിൽ സി കെ കുഞ്ഞമ്മദ്‌ മുസ്ല്യാർ അന്തരിച്ചു. 75 വയസ്സായിരുന്നു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ നിറ സാന്നിധ്യമായിരുന്നു സി കെ.

സി.കെ അബു മാസ്റ്റർ, റഹീം മാസ്റ്റർ, ഷൗക്കത്തലി, അൻവർ, സാദിഖ്‌, ഇസ്ഹാഖ്‌ മക്കളാണ്‌…

നിഷ്കളങ്കമായ പുഞ്ചിരിയും വിനയാന്വിതമായ പെരുമാറ്റവും സൗമ്യതയോടെയുള്ള കുശലാന്യേഷണവും സികെ യെ എന്നും വേറിട്ട്‌ നിർത്തിയിരുന്നു.

ഏറെ കാലം ദാറുൽ ഹുദാ അറബിക്‌ കോളേജ്‌ വാണിമേലിൽ പ്രിൻസിപ്പാൾ ആയിരുന്ന സികെ ഒട്ടേറെ ശിഷ്യഗണങ്ങൾ ഉള്ള ഒരു അദ്ധ്യാപകൻ കൂടിയാണ്‌. മീത്തൽ പ്രദേശത്ത്‌ ഇമാമായും ദീർഘ കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. മീത്തൽ വയൽ പ്രദേശത്തിന്റെ നവോത്ഥാന നായകരിൽ പ്രധാനി കൂടിയായിരുന്നു അദ്ദേഹം.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read