വാണിമേലില്‍ അഴിമതിചൂണ്ടിക്കാട്ടി ഫേസ്ബുക്ക്‌ പോസ്റ്റിട്ട യുവാവിനെ തട്ടികൊണ്ട് പോയി മര്‍ദിച്ച സംഭവം;ഒരാള്‍ റിമാന്‍ഡില്‍

By | Thursday February 2nd, 2017

SHARE NEWS

നാ​ദാ​പു​രം: വാണിമേലില്‍ അഴിമതിചൂണ്ടിക്കാട്ടി ഫേസ്ബുക്ക്‌ പോസ്റ്റിട്ട യുവാവിനെ തട്ടികൊണ്ട് പോയി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ റിമാന്‍ഡില്‍. ക​ല്ലാ​ച്ചി തെ​രു​വ​ന്‍​പറമ്പ് സ്വ​ദേ​ശി ഈ​ന്തു​ള്ള​തി​ല്‍ കു​ഞ്ഞാ​ലി (59)യെയാണ് ​വ​ട​ക​ര കോ​ട​തി​ ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തത്. വാ​ണി​മേ​ല്‍ വ​യ​ല്‍​പീ​ടീ​ക സ്വ​ദേ​ശി​യും  വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നുമായ വ​യ​ല്‍ പീ​ടി​ക​യി​ലെ കാ​ളം​കു​ള​ത്ത് ജാ​ഫ​റി(37)നെയാണ്  കാ​റി​ല്‍ ത​ട്ടിക്കൊണ്ടു പോ​യി മ​ര്‍​ദ്ദി​ച്ചത്.

അഴിമതിയുമായി ബന്ധപ്പെട്ടുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പ് തെരുവമ്പറമ്പുകാരും ജാഫറും തമ്മില്‍ പ്രശ്‌നം ഉടലെടുത്തിരുന്നു. ഇത്  പ്രധാനവ്യക്തികളുടെ സാന്നിധ്യത്തില്‍ പരിഹരിച്ചതിന് പിന്നാലെയാണ് വീണ്ടും തട്ടികൊണ്ടുപോക്കും അക്രമവുമുണ്ടായത്.ജാഫറിന്റെ  മൊബൈല്‍ ഫോണും സംഘം തട്ടി കൊണ്ട് പോയിട്ടുണ്ട്. മേഖലയിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ രംഗത്തെ ഒട്ടേറെപേരുടെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് ജാഫറിനെതിരെ വിവിധകേന്ദ്രങ്ങള്‍ രഹസ്യനീക്കം നടത്തിയിരുന്നതായി പോലീസില്‍ വിവരം ലഭിച്ചിരുന്നു.

​ചൊ​വ്വാ​ഴ്ച്ച രാ​ത്രി ഒ​ന്പതോ​ടെ ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ള്‍ ര​ണ്ട് ബൈ​ക്കി​ലും നീ​ല ക​ള​ര്‍ ആ​ള്‍​ട്ടോ കാ​റി​ലു​മെ​ത്തി​യ സം​ഘം വ​യ​ല്‍ പീ​ടി​ക​യി​ല്‍ വ​ച്ച്‌ ബൈ​ക്ക് ത​ട​ഞ്ഞ് ബ​ല​മാ​യി ജാഫറിനെ കാ​റി​ല്‍ ക​യ​റ്റി കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. തെ​രു​വ​ന്പ​റ​ന്പി​ലെ പ​ള്ളി​യി​ല്‍ വച്ച്‌ മ​ര്‍​ദ്ദി​ച്ചെ​ന്നാ​ണ് ജാഫര്‍ പ​രാ​തിയില്‍ പറയുന്നത്.​പ​ള്ളി​പ​രി​സ​ര​ത്ത് റോ​ഡി​ല്‍ രാ​ത്രി ആ​ളു​ക​ള്‍ ത​ടി​ച്ച്‌ കൂ​ടി​യ​ത് ക​ണ്ട് ക​ണ്‍​ട്രോ​ള്‍ റൂം ​പോ​ലീ​സെ​ത്തി​യ​പ്പോ​ള്‍ അ​ക്ര​മി​ക​ള്‍ ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു.​സം​ഭ​വ​ത്തി​ല്‍ആ​റ് പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read