വാണിമേലില്‍ കലാപശ്രമം; പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ അമര്‍ഷത്തോടെ ജനം

By | Thursday April 27th, 2017

SHARE NEWS

വാണിമേല്‍: വാണിമേലില്‍ ആസൂത്രിത കലാപ നീക്കത്തിന്റെ ഭാഗമായി നടന്ന ബോംബാക്രമണങ്ങള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.സിപിഐഎം റാലിക്ക് നേരെയും ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെയും ബോംബേറ് ഉണ്ടായപ്പോള്‍ ഭരണത്തില്‍ ഉണ്ടായിട്ട് പോലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനമാണ് സിപിഎം അണികള്‍ ഉന്നയിക്കുന്നത്. സിപിഎം മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ മാറി മാറി നടന്ന അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താത്തത് നാടിന്റെ സമാധാനത്തിന് തന്നെ ഭീഷണിയാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം അവസാനമാണ്  വാണിമേലിലെ വിവിധഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് ബോംബാക്രമണങ്ങള്‍  നടന്നത്. കെ.പി.കുഞ്ഞിരാമന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പന്തം കൊളുത്തി പ്രകടനത്തിന് നേരെയാണ് ആദ്യം  ബോംബേറുണ്ടായത്. ബോംബ്‌ പൊട്ടതിരുന്നതിനാലാണ് അന്ന് വന്‍ ദുരന്തം  ഒഴിവായത് .

സി.പി.എം. ലോക്കല്‍ സെക്രട്ടറി ടി.പ്രദീപ്കുമാര്‍, ലീഗ് നേതാവ് സി.സൂപ്പി തുടങ്ങിയവരുടെ വീടുകള്‍ക്ക് നേരെബോംബെറിഞ്ഞ കേസുകള്‍ ഉള്‍പ്പടെ എട്ട് കേസുകളാണ് സ്പെഷ്യല്‍ സ്ക്വാഡ് ഡി.വൈ.എസ്.പി.ജെയ്സണ്‍ കെ.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം  അന്വേഷിക്കുന്നത്. പ്രതികളെ പിടികൂടിയാല്‍ മാത്രമേ വാണിമേലില്‍  ക്രിമിനല്‍ സംഘത്തെ ഇല്ലാതാക്കാന്‍  സാധിക്കുകയുള്ളൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read