റോഡ്‌ വികസനം പാതിവഴിയിലാക്കിയ കെട്ടിടമുതലാളി നേതാക്കള്‍ക്കെതിരെ അഞ്ജാത പോസ്റ്റര്‍

By | Wednesday December 10th, 2014

SHARE NEWS

posterജ്യോതിസ് വളയം 

നാദാപുരം: വാണിമേല്‍ ഭൂമിവാതുക്കല്‍ റോഡ്‌ വികസനം പാതിവഴിയിലാക്കിയ കേട്ടിട മുതലാളി നേതാക്കള്‍ക്കെതിരെ അഞ്ജാത  പോസ്റ്റര്‍.  പൊതുജനം എന്നാ പേരിലാണ് പോസ്റ്ററുകള്‍ ബുധനാഴ്ച പുലര്‍ച്ചയോടെ പ്രത്യക്ഷപ്പെട്ടത്.  poster1“ജനങ്ങളോടുള്ള കാടത്തം പഞ്ചായത്ത് അവസാനിപ്പിക്കുക. ഞങ്ങള്‍ ഈ പഞ്ചായത്തില്‍ ജനിച്ചതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്?, പൊടി ശല്യത്തില്‍ നിന്ന് മോചനമില്ലെങ്കില്‍  ജനരോഷം എന്തെന്ന് നിങ്ങള്‍ അറിയും… എന്നിങ്ങനെയുള്ള ഭീഷണി സ്വരങ്ങളുയര്‍ത്തുന്ന  നിരവധി പോസ്റ്ററുകളാണ് പതിച്ചിട്ടുള്ളത്. രാവിലെ തന്നെ പോസ്റ്ററുകള്‍ നശിപ്പിച്ചു കളഞ്ഞു. കോണ്‍ഗ്രസ്-ലീഗ് നേതാക്കളുടെതടക്കമുള്ള  കെട്ടിടങ്ങള്‍  പൊളിച്ചുമാറ്റാത്തതിനെ തുടര്‍ന്ന്  റോഡ്‌ വികസന പ്രവൃത്തി നിര്‍ത്തിവച്ചിരിക്കുകയാണ്.  ഒന്നരക്കോടി രൂപ ചെലവുളള നവീകരണമാണ് ഇതോടെ പാതിവഴിയിലായത്.

poster2

കോണ്‍ഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം , നിയോജക മണ്ഡലം കമ്മിറ്റി അംഗം ലീഗിന്റെ വാണിമേല്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം എന്നിവരുടേതുള്‍പ്പെടെയുള്ളവരുടെ കെട്ടിടങ്ങളാണ് പൊളിച്ച് മാറ്റാത്തത്. റോഡ് വീതികൂട്ടി ഓവ് ചാല്‍ നിര്‍മിക്കുന്ന പ്രവൃത്തിയാണ് ഇതിനെതുടര്‍ന്ന്‍ മുടങ്ങിയിരിക്കുന്നത്.  ഓവ്ചാല്‍ നിര്‍മിച്ചാല്‍ മാത്രമേ റോഡ് മണ്ണിട്ട് ഉയര്‍ത്തി സോളിങ് ചെയ്യാന്‍ കഴിയൂ എന്ന് പ്രവൃത്തി നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതര്‍ പറഞ്ഞു.poster4യാത്രാപ്രശ്നം രൂക്ഷമായ ഭൂമിവാതുക്കല്‍ ടൗണ്‍ വികസിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ഫണ്ട് അനുവദിച്ചത്. ഇരു ഭാഗത്തും ഓവ്ചാലുകള്‍ നിര്‍മിച്ച് പതിനൊന്ന് മീറ്റര്‍ വീതിയിലാണ് ടൗണ്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി സര്‍വകക്ഷി യോഗം വിളിച്ച് കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാന്‍ തീരുമാനിച്ചിരുന്നു. poster3എന്നാല്‍, യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണ സ്വാധീനത്തിന്റെ മറവിലാണ് കോണ്‍ഗ്രസ്-ലീഗ് നേതാക്കളുടെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാത്തത്. ലീഗിന് ഏറെ സ്വാധീനമുള്ള ടൗണിലെ വികസന പ്രവൃത്തി ആരംഭിച്ചത് മുതല്‍ ഒരു വിഭാഗം സഹകരിക്കാത്തതില്‍ ലീഗ്, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അണികള്‍ പ്രതിഷേധത്തിലാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം പ്രവര്‍ത്തകരും നേതൃത്വത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രവൃത്തി പാതിവഴിയില്‍ നിലച്ചതോടെ പൊടിശല്യത്താല്‍ വഴി നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്.poster5

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16