വാണിമേലില്‍ വീണ്ടും ദുരന്ത വാര്‍ത്ത; ഗള്‍ഫില്‍ നിന്ന് മടങ്ങിയ യുവാവ് എയര്‍പ്പോര്‍ട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

By | Tuesday August 29th, 2017

SHARE NEWS

നാദാപുരം: വാണിമേല്‍ ഗ്രാമത്തിന് വീണ്ടും ദുരന്ത വാര്‍ത്ത. ഗല്‍ഫില്‍ നിന്നും വാണിമേലിലേക്ക് മടങ്ങിയ യുവാവ് എയര്‍പോര്‍ട്ടില്‍ ഹൃദയാഘാതത്താല്‍ മരിച്ചു.

വാണിമേല്‍ പരപ്പുപാറയിലെ കുന്നപ്പാലം കണ്ടിയില്‍ സുധീഷ്(29) ആണ് മരിച്ചത്. നാട്ടില്‍ മാര്‍ബിള്‍, ടൈല്‍സ് തൊഴിലാളിയായ സുധീഷ് വിസിറ്റിങ് വിസയിലാണ് തൊഴില്‍ തേടി ഗള്‍ഫിലേക്ക് പോയത്. നെഞ്ചു വേദനയെ തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി നാട്ടിലേക്ക് മടങ്ങിയതായിരുന്നു.

ചൊവ്വാഴ്ച കോഴിക്കോട് എയര്‍പ്പോര്‍ട്ടിലായിരുന്നു മരണം. മൃതദേഹം സ്വദേശമായ വാണിമേലിലേക്ക് കൊണ്ടു പോയി. ഞായറാഴ്ച രാത്രിയാണ് പരപ്പുപാറയ്ക്ക് അടുത്ത് കൊടിയൂറയില്‍ ഉമ്മയും രണ്ട് കുഞ്ഞുങ്ങളും കിണറ്റില്‍ ചാടി മരിച്ചത്. കുട്ടികളുടെ മരണത്തിന്റെ ദുഖം മാറും മുമ്പേയാണ് യുവാവിന്റെ മരണ വാര്‍ത്ത.

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read