‘വായനാ വസന്തം’പദ്ധതിയുമായി ചേതന

By | Friday December 29th, 2017

SHARE NEWS

കക്കട്ടില്‍:  ചേതന വട്ടോളിയുടെ വായനാ വസന്തം പദ്ധതിക്ക് തുടക്കമായി. വായനശാലയുടെ പ്രവര്‍ത്തന പരിധിയിലെ എല്‍പി,യുപി, ഹൈസ്‌കൂള്‍ തലങ്ങളിലെ വിദ്യാര്‍ഥികളെ നല്ല വായനാ ശീലമുള്ള വരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയാണിത്. പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പി. വിനോദന്‍ അധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍പഞ്ചായത്ത് പ്രസിഡന്റ് കെ .ടി രാജന്‍ പുസ്തക നിധിയിലേക്ക് വിവിധ സ്ഥാപനങ്ങളും വ്യക്തികളും സംഭാവന നല്‍കിയ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. രാജഗോപാലന്‍ കാരപ്പറ്റ, എലിയാറ ആനന്ദന്‍ ,വി പി വാസു, സി.എച്ച് പ്രദീപന്‍ , പി കെ പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടം ജനവരി 26 ന് റിപ്പബ്ലിക്ക് ദിനത്തില്‍ അവസാനിക്കും.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read