മേഖലയിലെ സംഘര്‍ഷം; വെള്ളൂര്‍ നോര്‍ത്ത് എല്‍പി സ്കൂളില്‍ പഠിക്കാന്‍ ഒരു കുട്ടി മാത്രം

By | Wednesday August 17th, 2016

SHARE NEWS

aslam shibinനാദാപുരം: മേഖലയിലെ നിരന്തര സംഘര്‍ഷം കാരണം  തൂണേരി വെള്ളൂര്‍ നോര്‍ത് എല്‍.പി സ്കൂളിലെ കുട്ടികളുടെ എണ്ണം ഒന്നിലേക്ക് ചുരുങ്ങി.  സ്കൂളിലെ ഏക വിദ്യാര്‍ഥിനിയെ പഠിപ്പിക്കാന്‍ ഹെഡ്മിസ്ട്രസും ഒരു അധ്യാപികയും. നേരത്തേ പഠനനിലവാരത്തിലും മറ്റും ഏറെ മുന്‍പന്തിയിലായിരുന്ന സ്കൂളിന്റെ ഇപ്പോളത്തെ അവസ്ഥ നാടിന് തന്നെ വിശ്വസിക്കാനാവുന്നില്ല.

നാല് അധ്യാപകര്‍ ഉണ്ടായിരുന്നതില്‍ രണ്ടുപേര്‍ പ്രൊട്ടക്ഷന്‍ ലഭിച്ച് മറ്റ് സ്കൂളിലേക്ക് സ്ഥലംമാറി പോവുകയായിരുന്നു. ഇതോടെ നേരത്തേ ഉണ്ടായിരുന്ന കുട്ടികള്‍ ഒന്നൊന്നായി കൊഴിഞ്ഞുപോയി.
രണ്ടാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്കായാണ് ഇപ്പോള്‍ സ്കൂളിന്‍െറ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്.

അടുത്തിടെയുണ്ടായ ഷിബിന്‍ വധവും അസ്ലം വധവുമെല്ലാം ഈ സ്കൂളിനെ ഈ അവസ്ഥയിലെത്തിക്കുകയായിരുന്നു. സ്കൂളിന്‍െറ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് വധിക്കപ്പെട്ടവരുടെ വീടുകള്‍. ഷിബിന്‍ വധത്തെ തുടര്‍ന്ന് കുട്ടികള്‍ കൂട്ടത്തോടെ കൊഴിയാന്‍ തുടങ്ങിയിരുന്നു.
തുടര്‍ന്ന് ഈ വര്‍ഷം വിദ്യാര്‍ഥികളുടെ എണ്ണം ഒന്നിലൊതുങ്ങുകയായിരുന്നു.  നാട്ടുകാര്‍ സ്കൂളിനെ പഴയ പ്രതാപത്തിലത്തെിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കാനിരിക്കെയാണ് വീണ്ടും നാടിനെ നടുക്കി മറ്റൊരു കൊലപാതകംകൂടി നടന്നത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read