“ഈ നാട്ടില്‍ മൃഗങ്ങള്‍ക്കും ആരോഗ്യ സംരക്ഷണം ഉറപ്പ്‌” വളയം മൃഗാശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍

By news desk | Friday November 24th, 2017

SHARE NEWS

നാദാപുരം: മനുഷ്യര്‍ക്ക്‌ മാത്രമല്ല മൃഗങ്ങള്‍ക്കും വളയം ഗ്രാമത്തില്‍ ആരോഗ്യ സംരക്ഷണത്തിന്‌ മുന്‍ഗണന. വളയം ഗ്രാമപഞ്ചായത്ത്‌ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വളയം മൃഗാശുപത്രിയില്‍ പുതുതായി സജ്ജീകരിച്ച ഓപ്പറേഷന്‍ തിയേറ്ററിന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം സുമതി നിര്‍വഹിച്ചു.

ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മൃഗാശുപത്രി എന്ന നേട്ടവും വളയത്ത്‌ ഇതോടെ സ്വന്തമായി. സ്ഥിരം സമിതി ചെയര്‍പേഴ്‌സണന്‍ പി.എസ്‌ പ്രീത അധ്യക്ഷയായി.


ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.മേരി കെ അബ്രഹാം, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ എ.കെ രവീന്ദ്രന്‍, ടിഎംവി അബ്ദു ഹമീദ്‌, ടി.അജിത, സി.വി കുഞ്ഞബ്ദുല്ല, അംബുജ സി.പി, യു.കെ വത്സല, റീജ വി.പി പ്രസംഗിച്ചു. വെറ്ററിനറി സ?ജ? ഡോ. പി.ഗിരീഷ്‌ കുമാ? സ്വാഗതവും ഫീല്‍ഡ്‌ ഓഫീസര്‍ അജിത്‌ കുമാര്‍ നന്ദിയും പറഞ്ഞു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read