ഋതംബരയുടെ പാത പിന്തുടര്‍ന്ന് ചന്ദനയും; നേട്ടത്തിന്റെ നെറുകിയില്‍ കടത്തനാട് രാജാസ് സ്‌കൂള്‍

By | Monday February 12th, 2018

SHARE NEWS

 

നാദാപുരം: കടത്തനാടിന്റെ വിജ്ഞാന തുരുത്തായ പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രതിഭകളുടെ അരങ്ങേറ്റം തുടരുന്നു. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പേരഡില്‍ പങ്കെടുത്ത് തിരിച്ച് എത്തിയ കെആര്‍എച്ച് എന്‍എസ്എസ് കാഡറ്റ് ചന്ദനക്ക് ഇന്ന് വൈകീ്ട്ട് പുറമേരിയില്‍ പൗര സ്വീകരണം നല്‍കും. ഇന്ന് ഉച്ചക്ക് വടകര റെയില്‍വെ സ്റ്റേഷനലില്‍ നിന്നും ചന്ദനെ പുറമേരിയിലേക്ക് സ്വീകരിച്ച് ആനയിക്കും. ജില്ലാ പൊലീസ് മേധാവി എംകെ പുഷ്‌കരന്‍ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യും. 90 ദിവസങ്ങളോളം നീണ്ട പരിശീലനങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിക്കുന്ന 7 വിദ്യാര്‍ത്ഥിനികളെയാണ് പരേഡിനായി തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ നേട്ടം കൈവരിക്കാന്‍ കെആര്‍എച്ച്എസ്സിലെ ഋതംബരക്ക് കഴിഞ്ഞിരുന്നു. ഋതംബരയുടെ പാത പിന്തുടര്‍ന്നാണ് ചന്ദനയും നടന്നു നീങ്ങിയത്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read