വിദേശമദ്യവുമായി വിലങ്ങാട് സ്വദേശിയായ സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍

By | Thursday May 12th, 2016

SHARE NEWS

alcohol1നാദാപുരം:മാഹിയില്‍ നിന്ന് രണ്ട് ബസ്സുകളിലായി കടത്തുകയായിരുന്ന വിദേശ മദ്യവുമായി വിലങ്ങാട് സ്വദേശി സ്ത്രീ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍.വിലങ്ങാട് അടുപ്പില്‍ കോളനി നിവാസികളായ ശാരദ(30)അനീഷ്‌(23)എന്നിവരാണ് പിടിയിലായത്.ബുധനായ്ച്ച ഉച്ചയ്ക്ക് കായപ്പനിച്ചിയില്‍ നടത്തിയ പരിശോധനയിലാണ് ഏഴര ലിറ്റര്‍ മദ്യംകണ്ടെത്തിയത്.അതില്‍ 500 എം എലിന്‍റെ ഏഴ് കുപ്പികള്‍ ദേഹത്ത് കെട്ടിവെച്ച് അതിനുമുകളില്‍ സാരി ധരിച്ച നിലയിലായിരുന്നു.മുന്‍പും ശാരദയെ വിദേശ മദ്യവുമായ് പിടികൂടിയിരുന്നു.വൈകുന്നേരം നാല് മണിക്ക് തുണേരിയില്‍ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ബസ്സില്‍ പ്ലാസ്റ്റിക് കവറിലാക്കി ആറര ലിറ്റര്‍ മദ്യവുമായി  അനീഷ്‌ പിടിയിലായത്. നാദാപുരം ഒന്നാം ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read