മഴ കുറഞ്ഞു; വിലങ്ങാട് പുഴയില്‍ വന്യ മൃഗങ്ങളുടെ ജഡം ഒഴുകിയെത്തുന്നത് പതിവാകുന്നു

By | Monday August 20th, 2018

SHARE NEWS

നാദാപുരം:വിലങ്ങാട് മഞ്ഞപ്പള്ളി പാലത്തിന് സമീപമാണ് അഞ്ച് ക്വിന്റലോളം ഭാരം വരുന്ന കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയോടെ പ്രദേശവാസികള്‍ ജാഗ്രതയോടെയാണ് കഴിയുന്നത്.. കഴിഞ്ഞ ദിവസം വിലങ്ങാട് പാനോം പ്രദേശത്ത് ഉണ്ടായ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുത്തിയൊഴുകിയ മല വെള്ളത്തോടൊപ്പം ഒഴുകി വന്ന നിലയിലാണ് കാട്ടുപോത്തിന്റെ ജഡം കണടെത്തിയത്്. ഉരുള്‍ പൊട്ടലില്‍ അകപ്പെട്ട് ചത്തതാണെന്ന് കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചര്‍ കെ. നീതു പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സത്യന്റെ നേതൃത്വത്തില്‍ കാട്ടു പോത്തിന്റെ ജഡം പോസ്റ്റ് മോര്‍ട്ടം നടത്തി വനത്തില്‍ മറവു ചെയ്തു. വനമേഖലയില്‍ നിന്നു പാമ്പുകളും മറ്റു വിഷ ജന്തുക്കളും ജനവാസ കേന്ദ്രങ്ങളില്‍ ഒഴുകി എത്തുന്നത് പ്രദേശ
വാസികള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. മറ്റ് വന്യ മൃഗങ്ങള്‍ നാട്ടില്‍ ഒഴുകി എത്തിയിട്ടുണ്ടോ എന്ന കാര്യം കണ്ടെത്തിയിട്ടില്ലെങ്കിലും അവ എത്തിച്ചേരാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രതയോടെയാണ് കഴിയുന്നത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read