പെരുമഴ പെയ്തിട്ടും വെള്ളമില്ല; വിലങ്ങാട് ജലവൈദ്യുത പദ്ധതിയിൽ ഉല്പാദനം കുത്തനെ കുറഞ്ഞു

By | Friday September 14th, 2018

SHARE NEWS

 

നാദാപുരം: പെരുമഴ പെയ്ത ദുരിതത്തിലും വൈദ്യുതി മുടങില്ലെന്ന് സ്വപ്നം കണ്ടവർക്ക് തെറ്റി. മഴ മാറി വന്ന കനത്ത ചൂടിൽ പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ വിലങ്ങാട് ജലവൈദ്യുതി പദ്ധതിയിലെ വൈദ്യുതി ഉല്പാദനം കുത്തനെ കുറഞ്ഞു. ദിനം 7.5 മെഗാവാട്ട് ഉല്പാപാദന ശേഷിയുള്ള പവർഹൗസിൽ നിന്ന് ഇപ്പോൾ 1.1 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്- പാനോത്തെയും വാളൂക്കിലെയും തടയണകളിൽ നിന്ന് വെള്ളം വിലങ്ങാട് പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്.

തടയണകളിൽ വെള്ളത്തിന്റെ അളവ് ഒരാഴ്ചയായി ക്രമാതീതമായി കുറഞ്ഞതാണ് ഉല്പാദനത്തെ ബാധിച്ചത് .കനത്ത മഴയിൽ തടയണകൾ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയപ്പോൾ വിലങ്ങാട് പദ്ധതിയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. കനാൽ വഴി മണലും ചെളിയും ഒഴുകിയിറങ്ങിയതാണ് വൈദ്യുതി ഉല്പാദനം നിർത്തിവെക്കാൻ ഇടയാക്കിയതെന്നാണ് അധികൃതരുടെ വിശധീകരണം . എന്നാൽ ജനറേറ്ററുകൾ ഇടക്കിടെ തകരാറാവുന്നതാണ് വൈദ്യുതി ഉല്പാദനത്തിന് തടസ്സമാവുന്നതെന്ന് സൂചനയുണ്ട്.

ഇത്തവണ കാലവർഷം തുടങ്ങിയതോടെ ചെറിയ തോതിൽ മാത്രമാണ് വിലങ്ങാട് പദ്ധതിയിൽ നിന്ന് വൈദ്യുതി  ഉല്പാദിപ്പിച്ചത്. വിലങ്ങാട് പദ്ധതിയിലെ വൈദ്യുതി ഭൂഗർഭ കേബിൾ വഴി ചിയ്യൂർ സബ് സ്റ്റേഷനിലെത്തിച്ച് പൊതുഗ്രിഡ് വഴിയാണ് വിതരണം നടത്തുന്നത് – കനത്ത മഴയിൽ ഇത് വഴി വൈദ്യുതി വിതരണം നടത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശധീകരികണം. മഴ തീരെ കുറവായ കഴിഞ്ഞ വർഷങ്ങളിൽ റെക്കാഡ് വൈദ്യുതി ഉല്പാദനമാണ് വിലങ്ങാട് പദ്ധതിയിലൂടെ നടന്നത്. പുഴയിലൂടെ വെള്ളം കുത്തി ഒഴുകിയപ്പോൾ വൈദ്യുതി ഉല്ലാദിപ്പിക്കാൻ കഴിയാതെ പോയത് വൈദ്യുതി ബോർഡിന്റെ വീഴ്ച്ചയായിട്ടാണ് വിലയിരുത്തുന്നത്

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read