വിഷുക്കണി 2018 നാളെ മന്ത്രി എ കെ ബാലന്‍ നാടിനു സമര്‍പ്പിക്കും

By | Friday April 13th, 2018

SHARE NEWS

നാദാപുരം:  സാംസ്‌കാരിക വകുപ്പും നവകേരള സാംസ്‌കാരിക സമിതി ചാലപ്പുറവും സംയുക്തമായി സംഘടിപ്പിക്കുന്ന വിഷുക്കണി 2018  നാളെ  മന്ത്രി എ കെ ബാലന്‍ചാലപ്പുറത്ത്  നടക്കുന്ന ചടങ്ങില്‍ നാടിനു സമര്‍പ്പിക്കും.

നാടോടി നൃത്തരൂപങ്ങള്‍ ഉള്‍പ്പെടെ 20 ല്‍ അധികം അധികം അനുഷ്ടാന കലാരൂപങ്ങളും 25 ല്‍ അധികം നാടോടി കലാ രൂപങ്ങളും കോര്‍ത്തിണക്കി 400 ല്‍ അധികം കലാകാരന്‍മാരെ അണിനിരത്തി ടെറസ്റ്റിയല്‍ ഏലനേഷന്‍ എന്ന തീയേറ്റര്‍ ഡിവൈസ് ഉപയോഗിച്ച് ക്രമീകരിച്ച നവധ്വനി ഫോക്ക് മെഗാ കൊറിയോഗ്രാഫി ഷോ അരങ്ങേറും. ജാസി ഗിഫ്റ്റ്, സി ജെ കുട്ടപ്പന്‍, എരഞ്ഞോളി മൂസ, രശ്മി സതീശ്, പ്രസീത ചാലക്കുടി, തുടങ്ങിയ പ്രമുഖര്‍ അണിനിരക്കുന്നു. കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് ജേതാവായ ഇന്ദന്‍സിനെ ചടങ്ങില്‍ ആദരിക്കും.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16