പിണറായിയും മോദിയും  ഒരേ തൂവല്‍പ്പക്ഷികളാണ്‌ ; വി .ടി. ബല്‍റാം

By | Tuesday April 24th, 2018

SHARE NEWS

നാദാപുരം: രാജ്യത്ത് നരേന്ദ്രമോദി നടപ്പാക്കുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണപിന്തുണ നല്‍കുകയാണെന്നും പിണറായിയും മോദിയും  ഒരേ തൂവല്‍പ്പക്ഷികളാണെന്നും  ണ്കോണ്‍ഗ്രസ് നേതാവ് വി .ടി. ബല്‍റാം എം.എല്‍.എ. കുറ്റപ്പെടുത്തി. നാദാപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു   അദ്ദേഹം .

രണ്ടുപേരുടെയും നിലപാടുകളിലും രീതികളിലും ഏറെ സാമ്യം കാണാന്‍ സാധിക്കും.ദളിത്-ന്യൂനപക്ഷ പീഡനത്തിനെതിരേയും കുട്ടികളെ പീഡിപ്പിച്ച് കൊന്നൊടുക്കുന്നതിനെതിരേയും ശബ്ദമുയര്‍ത്താന്‍ മടിക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് എ. സജീവന്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് കണ്ണൂര്‍, ഐ. മൂസ വി.എം. ചന്ദ്രന്‍, കോട്കണ്ടി മൊയ്തു എന്നിവര്‍ പ്രസംഗിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read