കല്ലാച്ചിയില്‍ രാത്രിയില്‍ വാഹനങ്ങളിലെത്തി മാലിന്യം തള്ളിയവര്‍ക്കെതിരെ പോലീസ് കേസ്

By | Monday September 24th, 2018

SHARE NEWS

നാദാപുരം: കല്ലാച്ചിയില്‍ രാത്രിയില്‍ വാഹനങ്ങളിലെത്തി മാലിന്യം തള്ളിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു .

രാത്രിയിൽ വാഹനങ്ങളിലെത്തി മാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെ നാട്ടുകാർ മാലി
ന്യം പരിശോധിച്ചതിലാണ് മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞത്. മാലിന്യത്തിൽ നി
ന്ന് കല്ലാച്ചിയിലെ ടാക്സി സ്റ്റാന്റ് പരിസരത്തെ മലബാർ കാറ്ററിംഗ് സ്ഥാപനത്തിന്റെകാർഡ് കിട്ടിയതോടെയാണ് മാലിന്യം തള്ളിയവരെ കണ്ടെത്താനായത്. പോലീസും നാട്ടുകാരും ഇടപെട്ട് മാലിന്യം തിരികെ എടുപ്പിച്ചു.

ഇതിനിടയിൽഡിവൈഎഫ്ഐ പോലീസിൽ പരാതിയും നൽകിയിരുന്നു. നാട്ടുകാർ മാലിന്യത്തിൽ
നിന്ന് ലഭിച്ച ഫോൺ നമ്പറിൽ വിളിച്ച് ഉടമയെ സ്ഥലത്തെത്തിക്കുകയും ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കടകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ തള്ളുന്ന സംഘമാണ് ഇതിന് പിന്നാലെന്ന് കണ്ടെത്തുകയും
അവരെ വിളിച്ച് വരുത്തി മാലിന്യങ്ങൾ തിരികെ വാരിക്കുകയും ചെയ്തു. മാലിന്യം ത
ള്ളിയ സംഭവത്തിൽ ഒഞ്ചിയം തോട്ടോളി മീത്തൽ സ്വദേശിയും വാണിമേൽ കോടിയുറ
യിലെ മുത്താച്ചി കുന്നുമ്മൽ താമസക്കാരനുമായ അൻസാർ (34)നെതിരെ നാദാപുരം
പോലീസ് കേസെടുത്തു.

English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read