മാലിന്യമേ വിട ….. പ്ലാസ്റ്റിക് മാലിന്യം റോഡ് നിര്‍മ്മാണത്തിന്

By news desk | Saturday October 7th, 2017

SHARE NEWS

നാദാപുരം:തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. ബ്ലോക്ക് പരിധിയില്‍ വരുന്ന നാദാപുരം, തൂണേരി,എടച്ചേരി, പുറമേരി , വളയം ,വാണിമേല്‍, ചെക്യാട് പഞ്ചായത്തുകളിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിക്ക് രൂപം നല്‍കുന്നത്.

പഞ്ചായത്തുകളിലുള്ള മാലിന്യം ശേഖരിച്ചതിന് ശേഷം അതതു പഞ്ചായത്തില്‍ സ്ഥാപിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എം.ആര്‍.എഫ് )യൂണിറ്റില്‍ എത്തിച്ച് ഖര, പ്ലാസ്റ്റിക്, ജൈവ ഇനങ്ങളായി വേര്‍തിരിക്കും .നാദാപുരം:തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം.

ബ്ലോക്ക് പരിധിയില്‍ വരുന്ന നാദാപുരം, തൂണേരി,എടച്ചേരി, പുറമേരി , വളയം ,വാണിമേല്‍, ചെക്യാട് പഞ്ചായത്തുകളിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിക്ക്് രൂപം നല്‍കുന്നത്്. പഞ്ചായത്തുകളിലുള്ള മാലിന്യം ശേഖരിച്ചതിന് ശേഷം അതതു പഞ്ചായത്തില്‍ സ്ഥാപിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എം.ആര്‍.എഫ് )യൂണിറ്റില്‍ എത്തിച്ച് ഖര, പ്ലാസ്റ്റിക്, ജൈവ ഇനങ്ങളായി വേര്‍തിരിക്കും .

പ്ലാസ്റ്റിക് മാലിന്യം റോഡ് നിര്‍മ്മാണത്തിനും മറ്റുള്ളവ ജൈവ വളമായി സംസ്‌കരിക്കാനുമാണ് ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്തു ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, ബ്ലോക്ക് പ്രസിഡണ്ട് സി.എച്ച്  ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.പി സുരേഷ്‌കുമാര്‍ , കെ അച്യുതന്‍, തൊടുവയില്‍ മഹമൂദ്,എം സുമതി, ഒ .സി ജയന്‍, എം കെ. സഫീറ, ജില്ലാ പ്ലാനിംഗ് വിഭാഗം ഓഫീസര്‍ സി.കബനി, പ്രൊജക്റ്റ് ഓഫീസര്‍ എം. പ്രസാദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read