നിയമവും ഭരണവും കണ്ണടക്കുന്നു;പൊതു ജനം തെരുവ് നായ ഭീഷണിയില്‍

By | Friday January 29th, 2016

SHARE NEWS

STRAYDOGSഅമീര്‍ .കെ .പി 

ഭരണകൂടവും നിയമവ്യവസ്ഥയും നോക്കുകുത്തിയായ് കണ്ണടയ്ക്കുമ്പോള്‍ തെരുവോരങ്ങളിലും നാട്ടില്‍പുറങ്ങളിലും നായശല്യം രൂക്ഷമാവുകയാണ്. മക്കളെ സ്കൂളിലേക്ക് അയക്കുന്ന മതാപിതാക്കള്‍ക്ക്‌ വേവലാതിയാണ്.നായ ശല്യം streetDOGSതെരുവുകളില്‍ കാല്നടയാത്രക്കാരെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയുകയാണ്ഇപ്പോഴത്തെ  പതിവ്. കവലകളില്‍ അഞ്ചും പത്തും തെരുവുനായകള്‍ ഒന്നിച്ച് മനുഷ്യന് നേരെയുള്ള ആക്രമണം ക്രമാതീതമായി വര്‍ദ്ധിച്ചുവരികയുമാണ്‌.ഈ സാഹചര്യത്തില്‍ വീട്ടിന് പുറത്തേക്കിറങ്ങണമെങ്കില്‍ ഒരു വടി നിര്‍ബന്ധമാക്കെണ്ടിയിരിക്കുന്നു.എന്നാല്‍ ഇതിലേറെ പരിതാപകരമായ അവസ്ഥയാണ് നാട്ടില്‍ പുറങ്ങളിലും പറമ്പിലും കണ്ടു വരുന്നത് .നായ ശല്യം വീട്ടുപടിക്കല്‍ വരെ എത്തിയിരിക്കുന്നു എന്നതാണ് വാസ്തവം.കണ്ണില്‍ കണ്ടതെല്ലാം  കടിച്ചു കൊണ്ടുപോവുക എന്ന മനോഭാവമാണ്  ഇവറ്റകളുടെത്. മനുഷ്യന് നേരെയുള്ള ആക്രമണത്തിലുപരി വളര്‍ത്തു  മൃഗങ്ങളായ പശു ,ആട് കോഴി,മുയല്‍ എന്നിവയെ കൊന്നുതിന്നലും തെരുവ് നായകളുടെ വിനോദമായി മാറിയിരിക്കുന്നു.നായ ശല്യം സഹിക്കാതെ വന്നപ്പോള്‍ പഞ്ചായത്ത് അധികൃതരെ ചെന്ന് കണ്ടപ്പൊഴോ അതിലും നിരാശപ്പെടുത്തുന്ന  മറുപടി ആയിരുന്നു”കോടതി വിധി പ്രകാരം ഒരു നായയെ കൊല്ലണമെങ്കില്‍  നായയ്ക്ക്‌ പേ ഇളകി എന്ന് ഉറപ്പ് വരുത്തിയ ഡോക്ടറുടെ സര്‍ട്ടിഫികറ്റ് വേണമെന്നായിരുന്നുനിലപാട്.മനുഷ്യനെ കൊല്ലുന്നതിനു പ്രശ്നമില്ല മനുഷ്യനെ ആക്രമിക്കുന്ന നായകളെ ശല്യം ചെയ്യരുതെന്നാണ് നിയമം.കേരളം ഗോഡ്സ് ഓണ്‍ കണ്ട്രി യായത് കൊണ്ട് സര്‍ക്കാര്‍ അത് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുകയാണോ ചെയ്യുന്നത്.ഇങ്ങനെ പോയാല്‍ ഇന്നുമുതല്‍ തെരുവ് നായകളെ വളര്‍ത്തുമൃഗങ്ങളുടെ ഗണത്തില്‍പ്പെടുത്തി സംരക്ഷിക്കണം എന്ന ഉത്തരവ് ഇറങ്ങിയാലും ഭയപ്പെടേണ്ട മനസിനെ ഇപ്പോഴേ വകപ്പെടുത്തിയാല്‍ നന്ന് .

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read