പുറമേരിയില്‍ മന്ത്രവാദത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

By | Wednesday February 22nd, 2017

SHARE NEWS

നാദാപുരം: മന്ത്രവാദത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെള്ളയിൽ പുതിയ കടവിൽ ലൈലാ മൻസിലിൽ ഷമീന (29) യാണ് മരിച്ചത്. മന്ത്രവാദത്തിനിടെ ശരീരമാസകലം പൊള്ളലേറ്റ ഇവരെ കോഴിക്കാട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പുറമേരി ഹോമിയോമുക്കിന് സമീപം മാളുമുക്കിലെ വീട്ടിൽനടന്ന മന്ത്രവാദത്തിനിടെയാണ് യുവതിക്കു പൊള്ളലേറ്റത്. മന്ത്രവാദ ചികിൽസ നടത്തിയ കുറ്റ്യാടി അടുക്കത്ത് കൂവ്വോട്ട് പൊയ്യിൽ നജ്മ (35) യെ കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. വിവാഹ ബന്ധം വേർപ്പെടുത്തിയ ഷമീനയ്ക്ക് രണ്ടാം വിവാഹം നടക്കുന്നത് വൈകിയതിനെ തുടർന്നാണ് വീട്ടുകാർക്കൊപ്പം യുവതിയെ നജ്മയുടെ അടുത്തെത്തിച്ചത്. ഷമീനയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read