‘കോഴിക്കോട്ടെ പൊലീസ് ഏമാന്‍മാര്‍ക്ക് ബിഗ് സല്യൂട്ട്’…

By news desk | Sunday October 22nd, 2017

SHARE NEWS

കോഴിക്കോട്: കോഴിക്കോട്ടെ പൊലീസ് ഏമാന്‍മാര്‍ക്ക് ബിഗ് സല്യൂട്ട്… നിങ്ങള്‍ക്കിവനെ കിട്ടി.. അവന്റെ ആ ‘കുലുക്കി സര്‍ബത്ത്’ ഇടിച്ചു പിഴിയണം .. ഈ സന്ദേശം ഇന്നലെ വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വൈറലായി. ഇന്‍ അവന്‍ മറ്റൊരു ഗോവിന്ദ ചാമിയായി പുറത്ത് വരും, ഒന്നും സംഭവിക്കില്ല ഇവന്‍ താമസിയാതെ പുറത്ത് വരും….. തുടങ്ങിയ കമന്റുകള്‍ വ്യാപകം. നഗരത്തോട് ചേര്‍ന്നുള്ള  ഇടവഴിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്കെതിരെ കേരളീയ പൊതു സമൂഹത്തിന്റെ പ്രതിഷേധം ശക്തം.

പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതോടെ പ്രതി വെള്ളയില്‍ സ്വദേശി ജംഷീറാണെന്ന സന്ദേശം പൊലീസിന് കിട്ടി. തുടര്‍ന്ന് പൊലീസ് ജാഗ്രതയോടെയുള്ള അന്വേഷണത്തില്‍ ജംഷീറിനെ  വലയിലാക്കി.  ഇയാള്‍ മുമ്പും സമാന കേസുകളില്‍ പ്രതിയാണ്. സ്വകാര്യ ആശുപത്രിയിലെ നഴ്്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിയിട്ടുണ്ട്.

വീട്ടുകാരില്‍ നിന്ന് ലഭിച്ച സൂചനയനുസരിച്ച് പൊലീസ് അന്വേഷണം തുടര്‍ന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ അന്വേഷണം നടത്തി പൊലീസ് ഞായറാഴ്ച പുലര്‍ച്ചയോടെ കൊയിലാണ്ടിയിലെത്തി. ഇതിനിടെ പ്രതി മുഖം മറച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയാലാകുന്നത്.

ജൂനിയര്‍ എസ്.ഐ ഷാജു, സീനിയര്‍ സി.പി.ഒ ബൈജു, ഷിബു, ദിജു. എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ 18 ാം തീയതി വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. അപമാന ഭീതി ഭയന്ന് പെണ്‍കുട്ടി പരാതി നല്‍കാന്‍ മടിച്ചെങ്കിലും പെണ്‍കുട്ടിയെ ബോധവല്‍ക്കരിച്ച് പരാതി എഴുതി വാങ്ങി കേസ് ബലപ്പെടുത്തുകയായിരുന്നു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16