പുറമേരിക്ക് അഭിമാനിക്കാം; ഈ വിദ്യാര്‍ഥിനികളിലൂടെ

By | Thursday June 29th, 2017

SHARE NEWS

നാദാപുരം: ബംഗളുരുവില്‍ നടന്ന ഊര്‍ജ്വ കപ്പ് വനിതാ ഫുട്ട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച് നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പുറമേരി കടത്തനാട് രാജാ ഫുട്‌ബോള്‍ അക്കാദമി വിദ്യാര്‍ത്ഥിനികള്‍. വേള്‍ഡ് കപ്പ് 2017 അണ്ടര്‍ 17 വിഭാഗം മത്സരത്തിനു മുന്നോടിയായി നടന്ന മത്സരങ്ങളിലാണ് അക്കാദമിയിലെ ഈ അഞ്ച് മിടുക്കികള്‍ ഫുട്‌ബോളിലെ കടത്തനാടന്‍ പെരുമ ഉയര്‍ത്തിയത്. ആന്ധ്രാപ്രദേശ്, കര്‍ണാടക, പോണ്ടിച്ചേരി, കേരള, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖലാ സോണ്‍ മത്സരങ്ങളാണ് ബംഗളുരുവില്‍ അരങ്ങേറിയത്. കഴിഞ്ഞ ജൂണ്‍ പത്തൊമ്പത് മുതല്‍ ഇരുപത്തിയഞ്ചു വരെയായിരുന്നു മത്സരങ്ങള്‍. അക്കാദമിയിലെ ഗോള്‍ കീപ്പര്‍ കെ.നിസരി, കെ.ടി.കെ അഞജു, കെ.പി അശ്വതി, ആര്യാ കൃഷ്ണന്‍, അശ്വതി വര്‍മ്മ  എന്നിവരാണ് കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞത്. കര്‍ണാടകക്കെതിരെ അശ്വതി വര്‍മയും, ആന്ധ്രാപ്രാദേശിനെതിരെ കെ.പി.അശ്വതിയും ഗോളുകള്‍ നേടി. പങ്കെടുത്ത അഞ്ചു പേരും എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഫൈനലിലാണ് കേരള ടീമിനെ തമിഴ്‌നാട് ടീം തോല്‍പ്പിച്ചത്. ഇതിനു മുമ്പ് കെ.പി.അശ്വതി അണ്ടര്‍ 17, അണ്ടര്‍ 18 വിഭങ്ങളിലും, അശ്വതി വര്‍മ്മ അണ്ടര്‍ 16 വിഭാഗത്തിലും കേരളാ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. കെ.ടി.കെ.അഞജു ഖേലോ ഇന്ത്യാ ഫുട്‌ബോള്‍ മത്സരത്തിലും കേരളത്തിന് വേണ്ടി കളിച്ചിട്ടുണ്ട്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read