വാണിമ്മേലില്‍ കത്തികുത്ത് യുവാവ് മരിച്ചു

By NEW DESK | Tuesday February 20th, 2018

SHARE NEWS

നാദാപുരം: വാണിമ്മേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിയില്‍ യുവാക്കള്‍ തമ്മില്‍ നടന്ന വാക്കേറ്റവും കത്തിക്കുത്തും ഒരു യുവാവിന്റെ ദാരുണാന്ത്യത്തിന് ഇടയാക്കി. വാണിമ്മേല്‍ പാക്കോയില്‍ താഴെ കണ്ടിയില്‍ സിറാജ്(40) ആണ് എന്ന കറന്റ് സിരാജ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഭൂമിവാതുക്കല്‍ ടൗണില്‍ വെച്ചാണ് സംഭവം. വയറിനും സാരമായി കുത്തേറ്റ സിറാജിനെ കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നടത്തിയ ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത് .ഉച്ചക്ക് 12.30 ഓടെയാണ് സിറാജ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭൂമിവാതുക്കല്‍ സ്വദേശി റഷീദാണ് സിറാജിനെ കുത്തി പരിക്കേല്‍പ്പിച്ചത്. റഷീദിന്റെ ഭാര്യയുമായി സിറാജ് ബന്ധം പുലര്‍ത്തിയെന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read