ദുരന്ത ഭൂമിയില്‍ സ്നേഹ മഴ തീര്‍ത്തത് വളയത്തെ ഹരിത സേന

By | Sunday August 12th, 2018

SHARE NEWS

നാദാപുരം : കാല വർഷ കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി ഹരിത സേന . ദുരന്ത ഭൂമിയിയിലേക്ക് ആശ്വാസവുമായി  മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന മുസ്ലിം യൂത്ത് ലീഗ് വളണ്ടിയർമാർ രംഗത്ത് .

ജീവകാരുണ്യ പ്രവർത്തന രംഗത്ത് തുല്യതയില്ലാത്ത മുസ്ലിം ലീഗിന്റെ യുവജന പടയണി.  വളയത്ത് നിന്നും പഞ്ചായത്ത് യൂത്ത് ലീഗ് നേതൃത്വത്തിൽ  വൈറ്റ് ഗാർഡ് വളണ്ടിയർമാരുടെ സഹായത്തോടെ സമാഹരിച്ച രണ്ട് പിക്കപ്പ് നിറയെ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും വയനാട് ജില്ലയിലെ വാരാമ്പറ്റ, തലപൊയി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു .

പഞ്ചായത്ത് യൂത്ത് ലീഗ്     ഭാരവാഹികളായ ഷഹറാസ്, നിസാർ, കുഞ്ഞമ്മദ്, അറഫാത്ത്, നംഷിദ് തുടങ്ങിയവരുടെ  നേതൃത്വത്തിലാണ് ദുരന്ത ഭൂമിയില്‍ സ്നേഹ മഴ തീര്‍ത്തത് .

 

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read