ഒന്നും ശരിയായില്ല…. !! യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

By news desk | Saturday November 4th, 2017

SHARE NEWS

നാദാപുരം: നാദാപുരം- വടകര സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു. എടച്ചേരിയില്‍ നടന്ന റോഡ് ഉപരോധം ജില്ലാപഞ്ചായത്ത് അംഗം അഹമദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. ലീഗ് നേതാക്കളായ പി കെ അഹമ്മദ്, ഹാരീസ് കൊത്തിക്കുടി, നവാസ് കെ കെ, ഇ റഹ്മാന്‍, സി കെ നാസര്‍, എന്‍ കെ മൂസ മാസ്റ്റര്‍, എന്‍ പി ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

എംഎല്‍എയുടെ അനാസ്ഥ കൊണ്ടാണ് റോഡിന്റെ നവീകരണം വൈകുന്നതെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ റോഡ് വീതി കൂട്ടി നവീകരണം നടത്താന്‍ പണം അനുവദിച്ചെങ്കിലും റോഡ് നവീകരണം ഏങ്ങുമെത്തിയില്ല. സ്ഥലം ഏറ്റെടുക്കല്‍ നടപടി അനിശ്ചിതമായി നീളുകയാണ്. സ്ഥലം ഏറ്റെടുക്കലനെതിരെ പ്രദേശികമായി പ്രതിഷേധവും ശക്തമാണ്.

 

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16