‘വര്‍ജ്ജിക്കൂ ലഹരി ; 29 ന് നാദാപുരത്ത് യൂത്ത്‌ലീഗ് ലഹരി വിരുദ്ധ ക്യാംപയിന്‍

By NEWS DESK | Monday December 18th, 2017

SHARE NEWS

നാദാപുരം : വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ നാദാപുരം നിയോജക മണ്ഡലം യൂത്ത്‌ലീഗ് രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ‘വര്‍ജ്ജിക്കൂ ലഹരി’ ലഹരി വിരുദ്ധ ക്യാംപയിന്‍ ആരംഭിക്കുന്നു.യൂനിറ്റ് തലത്തില്‍ ബോധവല്‍ക്കരണം, ലഘുലേഖ വിതരണം, ചിത്രപ്രദര്‍ശനം, വിഡിയോ പ്രദര്‍ശനം, കുടുംബ സംഗമങ്ങള്‍ തുടങ്ങിയ രീതികളാണ് ക്യാമ്പയിന് തെരഞ്ഞെടുക്കുന്നത്. ഈ മാസം 29 നു കല്ലാച്ചിയില്‍ വെച്ച് നടക്കുന്ന ക്യാമ്പയിന്റെ ഉത്ഘാടനം മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
വിവിധ രാഷ്ട്രീയ, മത സംഘടനാ നേതാക്കള്‍ പങ്കെടുക്കും.

അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. ഇതു സംബന്ധമായി ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗം സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.പി വി നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ നവാസ് സംഘടനാ റിപ്പോര്‍ട്ടിംഗ് നടത്തി. ജനറല്‍ സെക്രട്ടറി സി കെ നാസര്‍ സ്വാഗതം പറഞ്ഞു.
അഹമ്മദ് കുറുവയില്‍, കെ കെ സി ജാഫര്‍ , പി വി ഷംസീര്‍ മാസ്റ്റര്‍,അന്‍സാര്‍ ഓറിയോണ്‍ , കണ്ടിയില്‍ മുഹമ്മദ് , സകരിയ അടുക്കത്ത് , ഫാസില്‍ മാസ്റ്റര്‍ ,കെ നൗഫല്‍ മാസ്റ്റര്‍ , കെ കെ അഷ്‌റഫ്,തല്‍ഹത്ത് വളയം, എം കെ സമീര്‍, മുഹമ്മദ് തൂണേരി, ഇ ഹാരിസ്, മുഹമ്മദ് പേരോട്, കെ എം ഹംസ, ലത്തീഫ് പൊന്നാണ്ടി എന്നിവര്‍ സംസാരിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16