News Section: ആയഞ്ചേരി
ആരാണ് ആ ഫോട്ടോഗ്രാഫര്‍;നെറികേട്കൊണ്ട് വെറുപ്പിക്കരുത്…..വടകരയിലെ ഫോട്ടോഗ്രാഫറുടെ കുറിപ്പ് വൈറലായി
നാദാപുരം : ഫോട്ടോഗ്രാഫി , വീഡിയോ എഡിറ്റ് മേഖലയെ കുറിച്ച് ജനങ്ങളില്ക്കിടിയില് അവമതിപ്പ് ഉണ്ടാക്കുന്ന വിധം വിവാഹ വീഡിയോകളില്‍ നിന്നും പെണ് കുട്ടികളുടെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആരാണ് വിബീഷ്? എന്ന ശീര്‍ഷകത്തില്‍ വടകരയിലെ ഒരു മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയില്‍ വൈറലായി. കുറിപ്പിലെ ഓരോ വാചകങ്ങളും ഹൃദയ സ്പര്ശിയാണ്.. വര്‍ഷങ്ങളായി പൊതു സമൂഹം ഫോട്ടോഗ്രാഫര്മ്മാര്ക്ക് നല്കിയ വിശ്വാസമാണ് ചിലരുടെ പ്രവര്‍ത്തനങ്ങളാല്‍ കളങ്കപ്പെട്ടതെന്ന് പറയുന്നു. ഒരു ഫോട്ടോഗ്രാഫര്‍ കല്യ...
Read More »കരിമ്പില്‍ പത്മനാഭന് കിടാവ് നിര്യാതനായി
നാദാപുരം: കരിമ്പില്‍ പത്മനാഭന് കിടാവ് (74) നിര്യാതനായി. റിട്ട.രജിസ്റ്റര്‍ ഓഫീസ് ജീവനക്കാരനായിരുന്നു. ഭാര്യ തങ്കം ,മക്കള്‍ സുനില്‍ ഷൈന .സംസ്കാരം വൈകീട്ട് 3 മണിക്ക്.
Read More »മുടവന്തേരിയില്‍ സി പി എം പ്രവര്ത്തകന് മര്‍ദ്ദനമേറ്റു
നാദാപുരം: മുടവന്തേരിയില്‍ സി പി എം പ്രവര്ത്തകന് ക്രൂര മര്‍ദ്ദനം.മുടവന്തേരിയില്‍ കാട്ടില്‍ രാജീവനാണ് ഇന്നലെ രാത്രി പത്തരയോടെ മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി വീട്ടിലേക്ക് വരുംവഴി ഒരുസംഘം ആള്ക്കാര് ചേര്‍ന്ന് അക്രമിച്ചത്്.അക്രമത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരെന്ന് ആരോപിക്കുന്നു. നാദാപുരം പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
Read More »നമ്പര്‍ പ്ലേറ്റിലെ അക്കങ്ങള്‍ തോന്നിയപോലെ; നിയമം ലഘിക്കുന്നവര്ക്ക് ഇനി എട്ടിന്റെ പണികിട്ടും
നാദാപുരം :നമ്പര്‍ പ്ലേറ്റിലെ അക്കങ്ങള്‍ തോന്നിയപോലെ എഴുതി ഇരുചക്രവാഹനങ്ങനങ്ങളില് കറങ്ങുന്നവര്‍ക്ക് എട്ടിന്റെ പണികിട്ടും. പ്ലേറ്റുകളില്‍ നേതാക്കളുടെ ചിത്രം പതിച്ചും രജിസ്ട്രേഷന് നമ്പര്‍ വിവിധസംഘടനകളുടെ ‘സ്റ്റൈലില്‍’ എഴുതിയും വിലസുന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കെതിരേ അധികൃതര്‍ നടപടി തുടങ്ങി.കഴിഞ്ഞ ദിവസം ആര്എസ്എസ്എന്നുവായിക്കുന്ന രീതിയില്‍ നമ്പറുകള്‍ ക്രമീകരിച്ച് എഴുതിയ സ്കൂട്ടര്‍ പിടിച...
Read More »ഭൂമിവാതുക്കലിലെ അനധികൃത കെട്ടിടം. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പരിശോധനക്ക് ഉത്തരവിട്ടു
വാണിമേല്‍: ഭൂമിവാതുക്കല്‍ ടൗണിലെ അനധികൃത കെട്ടിടം പരിശോധിക്കാന്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു. കെട്ടിടത്തിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തടുത്താന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.ഭൂമിവാതുക്കല്‍ ടൗണിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടം അനധികൃതമനമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നേരത്തേ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശവും നല്കിയെങ്കിലുംഗ്രാമപ്പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായി ...
Read More »പോലീസിന്റെ കണ്ണുവെട്ടിച്ച് കടത്തുകയായിരുന്ന ഒമ്പത് കുപ്പി വിദേശ മദ്യം പിടികൂടി
നാദാപുരം: പെരിങ്ങത്തൂര്‍ കായപ്പനിച്ചിയില്‍ നിന്നും പോലീസിന്റെ കണ്ണുവെട്ടിച്ച് കടത്തുന്നതിനിടെ വിദേശ മദ്യം പിടികൂടി വാഹന പരിശോധനക്കിടയില്‍ മാഹിയില്‍ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്ന ഒമ്പത് കുപ്പി വിദേശ മദ്യമാണ് പിടികൂടിയത്. പോലീസിനെ വെട്ടിച്ച് പോകാന്‍ ശ്രമിച്ച ബൈക്ക് സമീപത്തുണ്ടായിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞു. പള്ളൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന ഈ ബൈക്കിലുള്ളവര്‍ ഓടി രക്ഷപ്പെട്ടു. കെ എല്‍ 18 കെ 2356 നമ്പര്‍ ബൈക്കാണ് മദ്യം കടത്താന്‍ ഉപയോഗിച്ചത്. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന ക...
Read More »വളയത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീടിന് നേരേ ബോംബേറ്
നാദാപുരം: വളയത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീടിന് നേരേ ബോംബേറ്. ചെക്കോറ്റ ആലായി ദീപക്കിന്റെ വീടിന് നേരേ ഇന്നലെ രാത്രി പത്തോടെയായിരുന്നു അജ്ഞാതര്‍ സ്റ്റീല്‍ ബോംബെറിഞ്ഞത്. ദീപക് ഡിവൈഎഫ്ഐ ചെക്കോറ്റ യൂണിറ്റ് വൈസ് പ്രസിഡന്റാണ്. സംഭവം നടക്കുമ്പോള്‍ ദീപക്കും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീടിന് പുറത്ത് നിന്നെറിഞ്ഞ ബോംബ് മേല്‍ക്കൂരയില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഓടും പട്ടികയും തകര്‍ന്നിട്ടുണ്ട്. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വളയം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരം...
Read More »കുട്ടികളെ തട്ടികൊണ്ടുപോവല്‍ വ്യാജവാര്‍ത്തകള്‍ ഉറക്കം കെടുത്തുന്നു . പുറമേരിയില്‍ പിടികൂടിയത് മാനസിക വിഭ്രാന്തിയുള്ള സ്ത്രീയെ
നാദാപുരം: കുട്ടികളെ തട്ടികൊണ്ടുപോവുന്ന സംഘം നാട്ടിലിറങ്ങിയിട്ടുണ്ടെന്നും പിടികൂടിയെന്നുമുള്ള വ്യാജവാര്‍ത്തകള്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉറക്കം കെടുത്തുന്നു.സോഷ്യല്‍ മീഡിയ വഴി നടക്കുന്ന കള്ള പ്രചരണങ്ങളില്‍ പൊല്ലാപ്പായത് പോലീസും. ഇതിനിടെ പുരമേരിയില് കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സംഘം പിടിയിലായെന്ന വ്യാജ വാര്‍ത്ത. നാട്ടുകാര്‍ സംശയിച്ച് പിടികൂടിയ കൊയിലാണ്ടി സ്വദേശിയായ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. അല്പം മാനസിക വിഭ്രാന്തിയുളള സ്ത്രീക്ക് കടുത്ത ഭക്തിയാണ് . പളനിയില്‍ തീര്‍ഥാടനത്തിന് പോവാന...
Read More »വടകര ആയഞ്ചേരിയില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്
ആയഞ്ചേരി: വടകര മേഖലയില്‍ വീണ്ടും ബോംബേറ്. ബിജെപി ഉത്തരമേഖല വൈസ് പ്രസിഡന്റ് ആയഞ്ചേരിയിലെ രാമദാസ് മണലേരിയുടെ വീടിന് നേരെയാണ് ബോംബാക്രമണം നടന്നത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് കൃത്യം ചെയ്തതെന്നാണ് സൂചന. വീടിന്റെ വാതിലുകള്‍ തകര്‍ന്നിട്ടുണ്ട്. വിവരമറിഞ്ഞ സംഭവ സ്ഥലത്ത് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. പ്രദേശത്ത് വന്‍ പോലീസ് സന്നാഹം തന്നെ കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.
Read More »ആയഞ്ചേരിയില്‍ കെട്ടിട നിര്‍മാണം; വിശ്വാസികള്‍ക്കിടിയില്‍ സ്പര്‍ധ വളര്‍ത്താനുള്ള നീക്കമോ ?
ആയഞ്ചേരി: ആയഞ്ചേരി പുറ്റാംപൊയില്‍ ജുമുഅത്ത് പള്ളിക്ക് സമീപം കെട്ടിട നിര്‍മാണം കടുത്ത തര്‍ക്കത്തിലേക്ക്. പള്ളിക്ക് സമീപം കെട്ടിടം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗം. കെട്ടിട നിര്‍മാണത്തിന് ലഭിച്ച അനുമതി യു.ഡി.എഫ് ഭരിക്കുന്ന ആയഞ്ചേരി പഞ്ചായത്ത് ഭരണസമിതി യോഗം റദ്ദാക്കിയതോടെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. എന്നാല്‍, പള്ളി നിര്‍മാണത്തിനാണ് മറുഭാഗത്തിന്റെ ശ്രമമെന്നും ഇത് വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധ വളര്ത്താനിടയാക്കുമെന്നും മഹല്ല് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. 2013ലാണ് എന്‍.ഒ.സി കിട്ടിയതിനെ തുട...
Read More »