News Section: ആയഞ്ചേരി

കല്ലേരി നിസ്ക്കാരപള്ളി ഉദ്ഘാടനം 29ന്

September 27th, 2014

നാദാപുരം:  പുതുക്കിപ്പണിത കല്ലേരിയിലെ നിസ്കാരപള്ളി 29ന് നാലിന് അസര്‍ നമസ്കാരാനന്തരം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ പൊയില്‍ കുഞ്ഞമ്മദ്, കണ്‍വീനര്‍ കെ. അസ്ലം, ഫൈസല്‍ കിണറുള്ളതില്‍ എന്നിവര്‍ പറഞ്ഞു. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. പ്രാര്‍ഥനയ്ക്ക് സയ്യിദ് ആറ്റക്കോയതങ്ങള്‍ നേതൃത്വം നല്‍കും. പഴയ സ്രാമ്പി പൊളിച്ചു മാറ്റി കൂടുതല്‍ സൌകര്യങ്ങളോടെ 30 ലക്ഷം രൂപ ചെലവിലാണ് നിസ്കാരപള്ളി നിര്‍മിച്ച...

Read More »

നാദാപുരം ടൗണ്‍ വികസനം; റോഡ് നവീകരണം ഇന്ന് തുടങ്ങും

June 17th, 2014

നാദാപുരം: ഗതാഗതക്കുരുക്ക് മൂലം ഏറെ പ്രയാസം സൃഷ്ടിക്കുന്ന നാദാപുരം ടൗണ്‍ - വടകര റോഡ് നവീകരണ ജോലി ചൊവ്വാഴ്ച ആരംഭിക്കും. ഒന്നരക്കോടി രൂപ ചെലവില്‍ റോഡിന്റെ ഇരുവശവും ഒന്നേകാല്‍ മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. റോഡ് വികസനത്തിനാവശ്യമായ സ്ഥലം ഒഴിച്ചിട്ട് ബാക്കി ഭാഗത്ത് പുനര്‍നിര്‍മാണം നടത്താന്‍ കെട്ടിട ഉടമകള്‍ക്ക് പഞ്ചായത്ത് അനുമതി നല്‍കിയിട്ടുണ്ട്. കെട്ടിട ഉടമകളുടെ പ്രത്യേക യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇനിയും പൊളിച്ചു മാറ്റാത്ത കെട്ടിടങ്ങള്‍ ചൊവ്വാഴ്ച മുതല്‍ മണ്ണ്മാന...

Read More »

വൈദ്യുതി മുടങ്ങുമ്പോള്‍ ബി.എസ്.എന്‍.എല്‍. വരിക്കാര്‍ പരിധിക്ക് പുറത്ത്‌

June 11th, 2014

കക്കട്ട്‌: മൊബൈല്‍ ടവറുകളുടെ ജനറേറ്ററുകള്‍ തകരാറിലായതുകാരണം നരിപ്പറ്റ, കുന്നുമ്മല്‍ പഞ്ചായത്തുകളിലെ ബി.എസ്.എന്‍.എല്‍. വരിക്കാര്‍ ഒരാഴ്ച യിലേറെയായി പരിധിക്ക് പുറത്ത്. വൈദ്യുതിനിലയ്ക്കുമ്പോഴാണ് ഈ പ്രശ്‌നം. കക്കട്ടില്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് പരിധിയില്‍ വൈദ്യുതിമുടക്കം പതിവായതിനാല്‍ മിക്കപ്പോഴും വരിക്കാര്‍ക്ക് ഫോണ്‍ ഉപയോഗിക്കാനാവുന്നില്ല. സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ ജനറേറ്റര്‍ തകരാറിലാക്കിയതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Read More »

പോളിയോ വിമുക്ത സന്ദേശവുമായി അരവിന്ദ്കുമാര്‍മിശ്ര

May 26th, 2014

വടകര: പോളിയോ വിമുക്ത സന്ദേശവുമായി അരവിന്ദ്കുമാര്‍മിശ്ര ആയഞ്ചേരിയിലെത്തി.ജന്മനാ പോളിയോ ബാധിച്ച് രണ്ടുകാലും തളര്‍ന്ന മിശ്ര ഇനി ഒരാള്‍ക്കും ഈ ദുരനുഭവം ഉണ്ടാകരുത് എന്ന പ്രാര്‍ഥനയുമായാണ് അഞ്ചുവര്‍ഷം മുമ്പ് ഇന്ത്യ ചുറ്റാനിറങ്ങിയത്. ഒഡിഷ, ആന്ധ്ര, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് കേരളത്തിലെത്തിയത്.ആയഞ്ചേരി പഞ്ചായത്തിലെ ബോധവത്കരണം പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. അബ്ദുള്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. എ. സുധീര്‍ അധ്യക്ഷത വഹിച്ചു. രാജേഷ് തറോപ്പൊയില്‍, ഇല്യാസ് മാങ്ങോട്, നൈസാം തറോപ്പൊയില്‍, ...

Read More »

ആയഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട

May 17th, 2014

വടകര: ആയഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട. ആയഞ്ചേരി വള്ള്യാട് ഞാലിയില്‍മുക്ക് പാറേമ്മല്‍ ബാബു (51)ന്റെ വീട്ടില്‍ നിന്നാണ് വടകര പൊലീസ് പത്ത് കിലോ കഞ്ചാവ് പിടിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച പൊലീസ് ഇദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഏഴുലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടിയത്. പൊലീസ് എത്തുമ്പോഴേക്കും ബാബു ഓടിരക്ഷപ്പെട്ടു. 2008ല്‍ നാല് കിലോ എണ്‍പത് ഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഇയാള്‍ രണ്ടര വര്‍ഷം ജയില്‍വാസം അനുഭവിച്ചിരുന്നു. അന്ന് 20,000 രൂപ പിഴയും അടച്ചിരുന്നു. ആന്ധ്രയിലും കഞ്ചാവ് കേസില്‍ ...

Read More »

ആയഞ്ചേരിയിൽ കെ എസ് ഇ ബി ഉപരോദിച്ച ജനങ്ങളെ പോലിസ് മർദ്ദിച്ചു

April 28th, 2014

തിരുവള്ളൂർ : ആയഞ്ചേരി രണ്ടു ദിവസമായി വെള്ളവും വെളിച്ചവും ഇല്ലാതെ പൊറുതി മുട്ടിയ ജനങ്ങൾ ഒടുവിൽ കെ എസ് ഇ ബി ഓഫീസ് ഉപരോദിച്ചപ്പോൾ ജനങ്ങളെ പോലിസ് മർദ്ദിച്ചു .രോഷാകുലരായ ജനങ്ങൾ പ്രദേശത്ത് സംഘടിചിരിക്കുകയാണ് .ഇതിനിടയിൽ പോലിസ് വാഹനത്തിനു നേർക്ക്‌ കല്ലേറ്ഉണ്ടായി .വൻ പോലിസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

Read More »

വടകര-മാഹി കനാലിന്റെ തീരം ഇടിയുന്ന പ്രദേശം വിദഗ്ധ സംഘം സന്ദര്‍ശിച്ചു

April 26th, 2014

വടകര: നവീകരണം നടക്കുന്ന വടകര-മാഹി കനാലിന്റെ തീരം ഇടിയുന്ന പ്രദേശം ശനിയാഴ്ച വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഡയരക്ടര്‍ കെ ഷീബയുടെ നേതൃത്വത്തില്‍ ഡോ. ബാലന്‍, എന്‍ജിനിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. കെ കെ ലതിക എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി റീന, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി സുരേഷ്ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു. സന്ദര്‍ശനത്തിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കെ കെ ലതിക എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. മാ...

Read More »

തുരുത്തിപ്പുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു

April 17th, 2014

വടകര: വടകര-മാഹി കനാലിനോട് ചേര്‍ന്നുകിടക്കുന്ന തിരുവള്ളൂര്‍ തുരുത്തിപ്പുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. മാലാന്‍, വരാല്‍, പയ്യത്തി, കരിമീന്‍, കൊയല, മലിഞ്ഞില്‍ തുടങ്ങിയ മത്സ്യങ്ങളാണ് ചാവുന്നത്. വെള്ളം അമിതമായി ചൂടാവുന്നതുകൊണ്ടാണ് മത്സ്യങ്ങള്‍ ചാവുന്നതെന്ന് സംശയിക്കുന്നു. കനാല്‍ പണി നടക്കുന്നകാരണം ജലാശയത്തില്‍ വെള്ളവും കുറവാണ്.

Read More »

ഇലക്ഷൻ അർജെന്റ്റ് എന്ന സ്റ്റിക്കെർ പതിച്ച യു ഡി എഫ് ജീപ്പ് പോലിസ് പിടിച്ചു

April 10th, 2014

തിരുവള്ളൂർ :തോടന്നുരിൽ ഇലക്ഷൻ അർജെന്റ്റ് എന്ന സ്റ്റിക്കെർ പതിച്ച യു ഡി എഫ് ജീപ്പ് പോലിസ് പിടിച്ചു .തോടന്നുർ വെങ്ങാല യുസഫിന്റെ പേരിലുള്ള ജീപ്പ് ആണ് പോലിസ് പിടിച്ചത് .ജീപ്പിൽ യു ഡി എഫിന്റെ വോട്ടർ മാർ ഉണ്ടായിരുന്നു .ജീപ്പ് പിന്നീട് വകര സ്റെഷനിലെക്ക് മാറ്റി .വടകര എസ് ഐ ജീപ്പ് ഡ്രൈവറെ ചോദ്യംവരുന്നു

Read More »

എ.എം ഷംസീര്‍ ഇന്ന് കുറ്റ്യാടി മണ്ഡലത്തില്‍ മുല്ലപ്പള്ളി നാദാപുരത്ത്‌

March 29th, 2014

വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥികളായ എ.എം ഷംസീര്‍ ഇന്ന് കുറ്റ്യാടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ നാദാപുരം മണ്ഡലത്തില്‍ വിവിധ ഇടങ്ങളിലും പര്യടനം നടത്തും. സ്ഥാനാര്‍ത്ഥികളുടെ പര്യടന പരിപാടികള്‍: എ.എന്‍ ഷംസീര്‍ :9.00 മന്തരത്തൂര്‍ വായനശാല 9.15 ഈര്‍പ്പൊടി സ്കൂള്‍ 9.45അട്ടക്കുണ്ട് കടവ് 10.00 പാലയാട് തലച്ചാണ്ടി മുക്ക്10.15മുടപ്പിലാവില്‍10.30 മുളിയേരി10.45കുട്ടോത്ത് 11.00 മേമുണ്ട 11.15 ചെമ്മരത്തൂര്‍11.30 തോടന്നൂര്‍ 11.45ചാനിയംകടവ് 12.00കാഞ്ഞരാട്ടുതറ 12.15 പൈങ്ങോട്ടായി 12.30 തറോപ്പൊയി...

Read More »